ഹോം​ന​ഴ്സ് കൊ​ല്ല​പ്പെ​ട്ടു; യു​വാ​വ് അറസ്റ്റിൽ
ഹോം​ന​ഴ്സ് കൊ​ല്ല​പ്പെ​ട്ടു; യു​വാ​വ് അറസ്റ്റിൽ
Monday, February 20, 2017 4:06 PM IST
കു​​​ന്നം​​​കു​​​ളം: പെ​​​രു​​​മ്പി​​​ലാ​​​വി​​​ലെ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ ഹോം​​​ന​​​ഴ്സാ​​​യ യു​​​വ​​​തി​​​യെ കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. കൊ​​​ല്ലം ഓ​​​യൂ​​​ർ പ​​​ന​​​യി​​​റ​​​ക്കു​​​ന്ന് സ​​​തീ​​​ഷ് മ​​​ന്ദി​​​ര​​​ത്തി​​​ൽ മ​​​ഞ്ജു എ​​​ന്ന വ​​​ർ​​​ഷ(28)​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

സം​​​ഭ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​ൻ ക​​​രി​​​ക്കാ​​​ട് കോ​​​ട്ടോ​​​ൽ കൊ​​​ട്ടി​​​ലി​​​ങ്ങ​​​ൽ വീ​​​ട്ടി​​​ൽ ഹു​​​സൈ​​​ൻ (32) അ​​​റ​​​സ്റ്റി​​​ലാ​​​യി. സം​​​ഭ​​​വ​​​ശേ​​​ഷം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഇ​​​യാ​​​ൾ കു​​​ന്നം​​​കു​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ൻ​​​സാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ഹു​​​സൈ​​​ൻ. ബ​​​സ് ക്ലീ​​​ന​​​റാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ ര​​​ണ്ടു​​​മാ​​​സം മു​​​മ്പാ​​​ണ് ഇ​​​വി​​​ടെ സെ​​​ക്യൂ​​​രി​​​റ്റി​​​യാ​​​യി ചേ​​​ർ​​​ന്ന​​​ത്.

ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ന്നി​​​ലെ ഹോം ​​​ന​​​ഴ്സിം​​​ഗ് സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണു വ​​​ർ​​​ഷ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ പ​​​രി​​​ച​​​യ​​​ത്തി​​​ലാ​​​യ​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഹു​​​സൈ​​​ന്‍റെ കു​​​ടും​​​ബം ഇ​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഈ ​​​നേ​​​ര​​​ത്താ​​​ണു യു​​​വ​​​തി ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. പി​​​ന്നീ​​​ട് ന​​​ട​​​ന്ന സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളെ​​​തു​​​ട​​​ർ​​​ന്നാ​​​ണു യു​​​വ​​​തി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലെ റൂ​​​മി​​​ൽ​​​വ​​​ച്ചു കൊ​​​ല ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം താ​​​ഴെ​​​യു​​​ള്ള വാ​​​ഴ​​​ത്തോ​​​ട്ട​​​ത്തി​​​ലാ​​​ണ് ഉ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. ത​​​ല​​​യു​​​ടെ പി​​​റ​​​കി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള മു​​​റി​​​വു​​​ണ്ട്.
ക​​​ഴു​​​ത്തു​​​ഞെ​​​രി​​​ച്ചാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും പ്ര​​​തി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.

കൊ​​​ല്ല​​​പ്പെ​​​ട്ട വ​​​ർ​​​ഷ​​​യു​​​മാ​​​യി ഇ​​​യാ​​​ൾ​​​ക്കു 10 മാ​​​സ​​​ത്തെ അ​​​ടു​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വ​​​ത്രെ.എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​മാ​​​യി വ​​​ർ​​​ഷ നി​​​ര​​​ന്ത​​​രം പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശ​​​ല്യം ചെ​​​യ്യാ​​​റു​​​ണ്ടെ​​​ന്നാ​​​ണു ഹു​​​സൈ​​​ൻ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.