ഇരിട്ടി ഇരട്ട കൊലപാതകം: കുട്ടികളെ തേടി പോലീസ് മുംബൈക്ക്
Monday, February 20, 2017 4:06 PM IST
ഇ​​രി​​ട്ടി: കൊ​​ല്ല​​പ്പെ​​ട്ട നാ​​ടോ​​ടി യു​​വ​​തി ശോ​​ഭ​​യു​​ടെ മ​​ക്ക​​ളെ ക​​ണ്ടെ​​ത്താ​​നാ​​യി പോ​​ലീ​​സ് മും​​ബൈ​​ക്ക്. കു​​ട്ടി​​ക​​ളെ മും​​ബൈ ട്രെ​​യി​​നി​​നാ​​ണു ക​​യ​​റ്റി വി​​ട്ട​​തെ​​ന്ന് പ്ര​​തി മ​​ഞ്ജു​​നാ​​ഥ് മൊ​​ഴി​​ന​​ൽ​​കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മും​​ബൈ റെ​​യി​​ല്‍ വേ​​യു​​ടെ​​യും മ​​ഹാ​​രാ​​ഷ്‌​​ട്ര മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​മാ​​ണ് അ​​ന്വേ​​ഷ​​ണ​​സം​​ഘം തേ​​ടു​​ന്ന​​ത്.

കൈ​​കോ​​ര്‍ക്കാം ഈ ​​കു​​രു​​ന്നു​​ക​​ള്‍ക്കാ​​യി എ​​ന്ന​​പേ​​രി​​ല്‍ പോ​​ലീ​​സ് കു​​ട്ടി​​ക​​ളു​​ടെ ചി​​ത്ര​​വും പോ​​ലീ​​സി​​ന്‍റെ ഫോ​​ണ്‍ ന​​മ്പ​​റും ചേ​​ർ​​ത്ത തെ​​ര​​ച്ചി​​ൽ നോ​​ട്ടീ​​സ് മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലും പു​​റ​​പ്പെ​​ടു​​വി​​ക്കും. കൊ​​ല്ല​​പ്പെ​​ട്ട ശോ​​ഭ​​യു​​ടെ ഭ​​ര്‍ത്താ​​വ് രാ​​ജു​​വി​​നെ ശോ​​ഭ​​യു​​ടെ അ​​റി​​വോ​​ടെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണെ​​ന്ന് പ്ര​​തി പ​​റ​​ഞ്ഞി​​രു​​ന്നു. തെ​​ളി​​വെ​​ടു​​പ്പ് അ​​വ​​സാ​​നി​​ച്ച​​തി​​നെ തു​​ട​​ര്‍ന്ന് പ്ര​​തി​​യെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍ഡ് ചെ​​യ്തു. ശോ​​ഭ​​യു​​ടെ മാ​​തൃ​​സ​​ഹോ​​ദ​​രീ ഭ​​ര്‍ത്താ​​വാ​​ണ് തും​​കൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ മ​​ഞ്ജു​​നാ​​ഥ്.

ഇ​​യാ​​ളു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ട​​വ​​ർ ലൊ​​ക്കേ​​ഷ​​ന്‍ ഉ​​ള്‍പ്പെ​​ടെ ശാ​​സ്ത്രീ​​യ തെ​​ളി​​വു​​ക​​ളും ഡി​​എ​​ന്‍എ പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ര്‍ട്ടും കി​​ട്ടി​​യാ​​ല്‍ 90 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ കു​​റ്റ​​പ​​ത്രം ന​​ല്‍കും.
ശോ​​ഭ​​യു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ മ​​ഞ്ജു​​നാ​​ഥി​​നെ ഇ​​രി​​ട്ടി പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ല്‍ വാ​​ങ്ങി ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ഴാ​​ണ് ഇ​​ര​​ട്ട കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ ചു​​രു​​ള​​ഴി​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.