റവ.ഡോ. മാത്യു ഡാനിയലിന് എം.ഒ. ജോസഫ് നെടുങ്കുന്നം സ്മാരക അവാർഡ്
റവ.ഡോ. മാത്യു ഡാനിയലിന് എം.ഒ. ജോസഫ് നെടുങ്കുന്നം സ്മാരക അവാർഡ്
Tuesday, February 21, 2017 3:07 PM IST
കോ​ട്ട​യം: കേ​ര​ള ഹി​സ്റ്റ​റി കോ​ണ്‍ഗ്ര​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ എം.​ഒ. ജോ​സ​ഫ് നെ​ടു​ങ്കു​ന്നം സ്മാ​ര​ക ച​രി​ത്ര അ​വാ​ർ​ഡ് റ​വ.​ഡോ. മാ​ത്യു ഡാ​നി​യ​ലി​ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്രൈ​സ്ത​വ സം​സ്കാ​രം എ​ന്ന ച​രി​ത്ര​പ​ഠ​ന​ഗ്ര​ന്ഥം മു​ൻ നി​ർ​ത്തി​യാ​ണു പു​ര​സ്കാ​രം ന​ല്കു​ന്ന​ത്. 10001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

ച​രി​ത്ര​കാ​ര​നും സാ​ഹി​ത്യ വി​മ​ർ​ശ​ക​നു​മാ​യ റ​വ.​ഡോ. മാ​ത്യു ഡാ​നി​യേ​ൽ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ചു. ഇ​പ്പോ​ൾ ക്രൈ​സ്ത​വ സാ​ഹി​ത്യ സ​മി​തി സെ​ക്ര​ട്ട​റി​യാ​ണ്.


പാ​റ​പ്പു​റ​ത്തി​ന്‍റെ നോ​വ​ലു​ക​ൾ ശി​ല്പ​വും ദ​ർ​ശ​ന​വും, ക്രൈ​സ്ത​വ സം​സ്കാ​ര​ത്തി​ന്‍റെ മു​ഖ​ങ്ങ​ൾ, വാ​ക്കു​ക​ളി​ൽ വെ​ളി​ച്ചം, വാ​ക്കു​ക​ളു​ടെ വെ​ളി​പാ​ടു​ക​ൾ എ​ന്നി​വ​യാ​ണു പ്ര​മു​ഖ ര​ച​ന​ക​ൾ. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​മാ​യ മാ​ന​വ സേ​വാ അ​വാ​ർ​ഡ്, വി​ശ്വ​ദീ​പം സാ​ഹി​ത്യ അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.
മാ​ർ​ച്ച് 25നു ​കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ് ഹാ​ളി​ൽ ചേ​രു​ന്ന ഹി​സ്റ്റ​റി കോ​ണ്‍ഗ്ര​സ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.