ഡപ്യൂട്ടി ചീഫ് എൻജിനിയറെ സ്ഥലംമാറ്റിയതിൽ ആക്ഷേപം
Tuesday, February 21, 2017 3:07 PM IST
ആ​ല​പ്പു​ഴ: മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്ഡെപ്യട്ടി ചീ​ഫ് എ​ൻ​ജി​നി​യ​റെ സ്ഥ​ലം മാ​റ്റി​യെ​ന്ന് ആ​ക്ഷേ​പം. പാ​ലാ ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ളി​ലെ െ ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​റെ​യാ​ണ് മ​ല​പ്പു​റ​ത്തേ​ക്കു സ്ഥ​ലം മാ​റ്റി​യ​ത്. വ​കു​പ്പു​മ​ന്ത്രി ന​ട​ത്തി​യ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട്ട് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ എ​തി​ർ​ത്ത​താ​ണ് പെ​ട്ടെ​ന്നു​ള്ള സ്ഥ​ലം മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്ന് കെഎസ്ഇ​ബി എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു.

ബോ​ർ​ഡി​ന്‍റെ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ​ദ​വി​യി​ലി​രി​ക്കു​ന്ന വ്യ​ക്തി ഡ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ് മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​ത്.

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി​യെ സ​ഹാ​യി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മു​ള്ള ഇ​ദ്ദേ​ഹം യോ​ഗ​ത്തെ നി​യ​ന്ത്രി​ക്കു​ക​യും രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ആ​രോ​പ​ണം. നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് യോ​ഗ​ത്തി​ൽ തു​റ​ന്ന​ടി​ച്ച​തി​നാ​ണ് ഇ​പ്പോ​ഴ​ത്തെ സ്ഥ​ലം മാ​റ്റ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.യോ​ഗ​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മി​ല്ലാ​ത്ത അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ അ​മി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീിയ​ർ പ്ര​തി​ക​രി​ച്ച​ത​ത്രെ. ഇ​ത്ത​രം അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ യോ​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.


ഇ​ത്ത​വ​ണ​ത്തെ പൊ​തു​സ്ഥ​ലം​മാ​റ്റം ഓ​ണ്‍ലൈ​നാ​യി ന​ട​ത്തു​ന്ന​തി​നു വേ​ണ്ട പ്ര​ക്രീ​യ​ക​ളി​ൽ ബോ​ർ​ഡ് ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു സ്ഥ​ലം മാ​റ്റം. ഇ​തു പൊ​തു​സ്ഥ​ലം മാ​റ്റ​ത്തെ കു​റി​ച്ച് ജീ​വ​ന​ക്കാ​രി​ൽ ഉ​ത്്ക​ണ്ഠ ഉ​ണ്ടാ​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു​പോ​ലെ നീ​ര​സ​വും വി​യോ​ജി​പ്പു​മു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

അ​തു​കൊ​ണ്ട് വൈ​ദ്യു​തി മ​ന്ത്രി ഇ​ട​പെ​ട്ട് ഈ ​സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് കെഎസ്ഇ​ബി എ​ൻ​ജി​നീയേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.