എം​എസ്ടി ജൂ​ബി​ലി​ദീ​പം ഇ​ന്നു തെ​ളി​യും
Tuesday, February 21, 2017 3:07 PM IST
കൊ​​​ച്ചി: മി​​​ഷ​​​ന​​​റി സ​​​മൂ​​​ഹ​​​മാ​​​യ എം​​​എ​​​സ്ടി സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ചു.​​​ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്നു രാ​​​വി​​​ലെ 6.30ന് ​​​മാ​​​തൃ​​​ഭ​​​വ​​​ന​​​മാ​​​യ ഭ​​​ര​​​ണ​​​ങ്ങാ​​​നം മേ​​​ല​​​ന്പാ​​​റ ദീ​​​പ്തി​​​ഭ​​​വ​​​നി​​​ൽ ഉ​​​ജ്ജൈ​​​ൻ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നും എം​​​എ​​​സ്ടി സ​​​മൂ​​​ഹാം​​​ഗ​​​വു​​​മാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ക്കും.

മൈ​​​ലാ​​​പ്പൂ​​​രി​​​ലെ വി​​ശു​​ദ്ധ ​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ നി​​​ന്നു തെ​​​ളി​​​ച്ച ദീ​​​പം ആ​​​ഘോ​​​ഷ​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കും. ഈ ​​​വി​​​ള​​​ക്കു​​​കൊ​​​ണ്ട് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ജൂ​​​ബി​​​ലി ദീ​​​പം തെ​​​ളി​​​ച്ച് സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എം​​​എ​​​സ്ടി​​​ക്കു വേ​​​ണ്ടി ക​​​ലാ​​​കാ​​​ര​​​നാ​​​യ ജി.​​​ജോ​​​ണ്‍ തോ​​​ട്ടു​​​വ​​​യ​​​ലി​​​ൽ വ​​​ര​​​ച്ച വി​​ശു​​ദ്ധ ​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ എ​​​ട്ട​​​ടി വ​​​ലി​​​പ്പ​​​മു​​​ള്ള പു​​​തി​​​യ ഛായാ​​​ചി​​​ത്രം ച​​ട​​ങ്ങി​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.