വൈദികന്‍റെ മോചനത്തിനു കേന്ദ്രസർക്കാർ ഇടപെടണം: ഫ്രാൻസിസ് ജോർജ്
വൈദികന്‍റെ മോചനത്തിനു കേന്ദ്രസർക്കാർ ഇടപെടണം: ഫ്രാൻസിസ് ജോർജ്
Tuesday, February 21, 2017 3:29 PM IST
മ​​ഞ്ചേ​​രി: യ​​മ​​നി​​ൽ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​​ത്തി​​ന് കേ ന്ദ്രസ​​ർ​​ക്കാ​​ർ ഫ​​ല​​പ്ര​​ദ​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന് മു​​ൻ എം​​പി​​യും ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് ചെ​​യ​​ർ​​മാ​​നു​​മാ​​യ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ തി​​ക​​ഞ്ഞ അ​​ലം​​ഭാ​​വ​​മാ​​ണ് മോ​​ദി സ​​ർ​​ക്കാ​​ർ അ​​നു​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

വൃ​​ദ്ധ സ​​ദ​​ന​​ത്തി​​ൽ സ​​ഹാ​​യി​​യാ​​യി എ​​ത്തി​​യ വൈ​​ദി​​ക​​നെ​​യാ​​ണ് ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യ​​ത്. വൈ​​ദി​​ക​​ന്‍റെ മോ​​ച​​ന​​ത്തി​​നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യോ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യോ ഇ​​തു​​വ​​രെ ചെ​​റു​​വി​​ര​​ല​​ന​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

മ​​ഞ്ചേ​​രി​​യി​​ൽ ന​​ട​​ന്ന ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് മ​​ല​​പ്പു​​റം ജി​​ല്ലാ നേ​​തൃ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​നെ​​ത്തി​​യ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് മാ​​ർ​​ച്ച് മൂ​​ന്നി​​നു പാ​​ലാ​​യി​​ലെ രാ​​മ​​പു​​ര​​ത്ത് നി​​രാ​​ഹാ​​ര സ​​മ​​രം സം​​ഘ​​ടി​​പ്പി​​ക്കും.


ആ​​സി​​യാ​​ൻ ക​​രാ​​റി​​ൽ നി​​ന്ന് കേ​​ന്ദ്രം പി​​ന്മാ​​റ​​ണം തു​​ട​​ങ്ങി വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് പാ​​ർ​​ട്ടി ഏ​​പ്രി​​ൽ മാ​​സം കാ​​സ​​ർ​​ഗോ​​ഡു നി​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് മ​​ല​​യോ​​ര സം​​ര​​ക്ഷ​​ണ ജാ​​ഥ സം​​ഘ​​ടി​​പ്പി​​ക്കും. യു​​വ​​ന​​ടി​​ക്കെ​​തി​​രെ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം കേ​​ര​​ള​​ത്തി​​ലെ സാ​​മൂ​​ഹി​​ക ജീ​​വി​​ത​​ത്തി​​നേ​​റ്റ ആ​​ഘാ​​ത​​മാ​​ണ്. സം​​സ്ഥാ​​ന​​ത്തെ ക്ര​​മ​​സ​​മാ​​ധാ​​നം ത​​ക​​ർ​​ന്നു എ​​ന്ന് ഇ​​തി​​ന​​ർ​​ഥ​​മി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.