ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം 30 ലക്ഷം യൂണിറ്റായി കുറച്ചു
ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം 30 ലക്ഷം യൂണിറ്റായി കുറച്ചു
Tuesday, February 21, 2017 3:47 PM IST
ചെ​റു​തോ​ണി: വ​ര​ൾ​ച്ച​യു​ടെ കെ​ടു​തി​യി​ൽ ഉ​ഴ​ലു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​വൈ​ദ്യു​തി നി​ല​യ​മാ​യ മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ശ​രാ​ശ​രി 30 ലക്ഷം‍ യൂ​ണി​റ്റാ​ക്കി താ​ഴ്ത്തി. ശ​രാ​ശ​രി 80 ലക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​താ​ണി​വി​ടെ. മ​റ്റു വൈ​ദ്യു​ത നി​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി​യെ​യാ​ണ് കേ​ര​ളം ഇ​പ്പോ​ൾ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത്. ഉ​ത്പാ​ദ​നം 80 ലക്ഷം യൂ​ണി​റ്റാ​ക്കി ഉ​യ​ർ​ത്തി​യാ​ൽ 88 ദി​വ​സം​കൊ​ണ്ട് ഇ​ടു​ക്കി സം​ഭ​ര​ണി വ​റ്റും.

ഇ​ടു​ക്കി​യി​ൽ സമുദ്രനിരപ്പിൽ നിന്നു 2280 അ​ടി​യി​ൽ കൂ​ടു​ത​ലു​ള്ള വെ​ള്ള​മേ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് ഉ​പ​ക​രി​ക്കൂ. നി​ല​വി​ൽ 2333.9 അ​ടി​യാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. അ​താ​യ​ത് 53.9 അ​ടി വെ​ള്ളം മാ​ത്ര​മേ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യൂ. മു​ൻ ദി​വ​സ​ത്തേ​ക്കാ​ൾ 0.26 അ​ടി ജ​ലം ഇ​ന്ന​ലെ കു​റ​വാ​ണ്. 70.85 കോടി‍ യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള വെ​ള്ളം ശേ​ഷി​ക്കു​ന്നു​ണ്ട്.


അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് നി​ല​ച്ച അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. ജി​ല്ല​യി​ലെ മ​റ്റു വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലും ജ​ലം സം​ഭ​രി​ച്ചു​നി​ർ​ത്തി​യി​ട്ടു​ണ്ട്. പാം​ബ്ല, ക​ല്ലാ​ർ​കു​ട്ടി, പൊ​ൻ​മു​ടി, ചെ​ങ്കു​ളം, മാ​ട്ടു​പ്പെ​ട്ടി,ആ​ന​യി​റ​ങ്ക​ൽ എന്നി വയാണു മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ൾ.
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ് 109.9 അ​ടി​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 225 ഘ​ന​യ​ടി വെ​ള്ള​മാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. അ​വി​ടെ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നു വേ​ണ്ടി​യു​ള്ള വെ​ള്ളം മാ​ത്ര​മേ കൊ​ണ്ടു​പോ​കു​ന്നു​ള്ളൂ. ഇ​വി​ടെ ജ​ല​നി​ര​പ്പ് 104 അ​ടി​യാ​യി താ​ഴ്ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്ക് നി​ല​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.