റി​​മാ​​ന്‍ഡു​​പ്ര​​തി കു​​ഴ​​ഞ്ഞു​​ വീ​​ണു മ​​രി​​ച്ചു
Wednesday, February 22, 2017 3:12 PM IST
പീ​​രു​​മേ​​ട്: കു​​ട്ടി​​ക​​ളെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ റി​​മാ​​ന്‍ഡി​​ലാ​​യി​​രു​​ന്ന പ്ര​​തി പീ​​രു​​മേ​​ട് സ​​ബ് ജ​​യി​​ലി​​ല്‍ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ചെ​​ങ്ക​​ര ഹാ​​രി​​സ​​ണ്‍ മ​​ല​​യാ​​ളം തോ​​ട്ട​​ത്തി​​ല്‍ താ​​മ​​സി​​ക്കു​​ന്ന ക​​റു​​പ്പു​​സ്വാ​​മി (44) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ജ​​യി​​ലി​​ല്‍ ചാ​​യ കു​​ടി​​ക്കു​​ന്ന​​തി​​നി​​ടെ കു​​ഴ​​ഞ്ഞു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. പീ​​രു​​മേ​​ട് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ന​​ല്കി​​യെ​​ങ്കി​​ലും മ​​രി​​ച്ചു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പോ​​സ്റ്റു​​മോ​​ര്‍ട്ടം ന​​ട​​ത്തി​​യ ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ള്‍ക്ക് വി​​ട്ടു​​ന​​ല്കി. ഫെ​​ബ്രു​​വ​​രി 11-നാ​​ണ് ഇ​​യാ​​ളെ ജ​​യി​​ലി​​ല്‍ എ​​ത്തി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.