’ഭാ​​​ഷ​​​യ്ക്കൊ​​​രു ഡോ​​​ള​​​ർ’ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ച്ചു
Thursday, February 23, 2017 3:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പി​​​എ​​​ച്ച്ഡി പ്ര​​​ബ​​​ന്ധ​​​ത്തി​​​ന് കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​മേ​​​രി​​​ക്ക​​​ൻ മ​​​ല​​​യാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഫെ​​​ഡ​​​റേ​​​ഷ​​​നാ​​​യ ഫൊ​​​ക്കാ​​​ന​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് ന​​​ൽ​​​കു​​​ന്ന ഭാ​​​ഷ​​​യ്ക്കൊ​​​രു ഡോ​​​ള​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് എ​​​ൻ​​​ട്രി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. മാ​​​ർ​​​ച്ച് 10ന​​​കം സമർപ്പിക്കണം. 2014 ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ 2015 ന​​​വം​​​ബ​​​ർ 30 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു മ​​​ല​​​യാ​​​ള​​​ത്തി​​​ൽ പി​​​എ​​​ച്ച്ഡി ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് പ്ര​​​ബ​​​ന്ധം അ​​​വാ​​​ർ​​​ഡി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. പ്ര​​​ബ​​​ന്ധം തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ മ​​​തി​​​യാ​​​യ സ്റ്റാ​​​മ്പ് ഒ​​​ട്ടി​​​ച്ച ക​​​വ​​​ർ​​​കൂ​​​ടി വ​​​യ്ക്ക​​​ണം.0471-2386227,2386385, 9447577612.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.