സംസ്ഥാന സർക്കാർ ശിപാർശ സ്വാഗതാർഹം: ഇൻഫാം
Thursday, February 23, 2017 3:25 PM IST
കോ​ട്ട​യം: ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ല്ലേ​ജു​ക​ൾ പ​രി​പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി സം​ര​ക്ഷി​ത വ​ന​മേ​ഖ​ല മാ​ത്രം ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​വ. വി.​സി.​സെ​ബാ​സ്റ്റ്യ​ൻ.

ഇ​ൻ​ഫാം ഇ​ക്കാ​ല​മ​ത്ര​യും നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന ഈ ​നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ച​ത് അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക ജ​ന​കീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ശ്ചി​മ​ഘ​ട്ട​ജ​ന​ത​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ വി​ഘ​ടി​ച്ചു​നി​ന്ന് പ്ര​ക്ഷോ​ഭം ന​ട​ത്താ​തെ ഒ​റ്റ​ക്ക​ട്ടാ​യി കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​വാ​ൻ ത​യാ​റാ​ക​ണം. ബി​ജെ​പി ഭ​രി​ക്കു​ന്ന ഗോ​വ സ​ർ​ക്കാ​ർ ജ​ന​വാ​സ​മേ​ഖ​ല​ക​ളെ പ​രി​പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി വ​ന മേ​ഖ​ല​മാ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന റി​പ്പോ​ർ​ട്ടാ​ണ് ന​ൽ​കി​യ​ത്.


ത​മി​ഴ്നാ​ടാ​ക​ട്ടെ ത​ങ്ങ​ളു​ടെ പ​രി​സ്ഥി​തി​ലോ​ല​പ്ര​ദേ​ശ​ങ്ങ​ൾ ത​ങ്ങ​ൾ ത​ന്നെ നി​ശ്ച​യി​ക്കു​മെ​ന്ന ഉ​റ​ച്ച​നി​ല​പാ​ടെ​ടു​ത്ത് ഒ​രു റി​പ്പോ​ർ​ട്ടും ന​ൽ​കി​യി​ട്ടി​ല്ല. അ​തി​നാ​ൽ ത​ന്നെ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​മാ​ത്ര​മേ പ​രി​സ്ഥി​തി​ലോ​ല​മാ​ക്കാ​വൂ എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത തീ​രു​മാ​നം എ​ന്തു​വി​ല​കൊ​ടു​ത്തും ന​ട​പ്പി​ലാ​ക്കാ​ൻ എ​ല്ലാ​വ​രും സം​ഘ​ടി​ത​രാ​യി ആ​ത്മാ​ർ​ഥ​ത​യോ​ടെ ശ്ര​മി​ക്ക​ണ​മെ​ന്നും പ​ശ്ചി​മ​ഘ​ട്ട​ജ​ന​ത ഒ​ന്ന​ട​ങ്കം ഇ​തി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നും വി.​സി.​സെ​ബാ​സ്റ്റ്യ​ൻ സൂ​ചി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.