കെ.എം. മാണിയുടെ ഉപവാസ സമരം 27ന്
Thursday, February 23, 2017 3:43 PM IST
കോ​ട്ട​യം: കാ​രു​ണ്യചി​കി​ത്സാ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി 28നു ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്പി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​പ​വാ​സ​സ​മ​രം അ​ന്നേ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ദേ​ശി​ക അ​വ​ധി​യാ​യ​തി​നാ​ൽ 27ലേ​ക്കു മാ​റ്റി​യ​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം എം​പി അ​റി​യി​ച്ചു.

27ന് ​രാ​വി​ലെ 9.30നു ​ആ​രം​ഭി​ക്കു​ന്ന ഉ​പ​വാ​സ​സ​മ​ര​ത്തി​നു പാ​ർ​ട്ടി എം​പി​മാ​രും എം​എ​ൽ​എ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.