ആയുധം എത്തിക്കാൻ മാവോയിസ്റ്റുകളുടെ ശ്രമമെന്നു പോലീസ്
Thursday, February 23, 2017 3:43 PM IST
നി​​ല​​മ്പൂ​​ർ : കേ​​ര​​ള​​ത്തി​​ലെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്കാ​​യി ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ നി​​ന്ന് ആ​​യു​​ധ​​ങ്ങ​​ൾ കൊ​​ണ്ടു​​വ​​രാ​​നു​​ള്ള നീ​​ക്കം ന​​ട​​ത്തു​​ന്ന​​താ​​യി പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ൽ​​ക്കു​​ള​​ത്ത് പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യ മാ​​വോ​​യി​​സ്റ്റ് പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​യ്യ​​പ്പ​​നെ ചോ​​ദ്യം ചെ​​യ്ത​​തി​​ൽ നി​​ന്നാ​​ണ് പോ​​ലീ​​സി​​നു കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ച​​ത്.

ആ​​ക്ര​​മ​​ണ​​ത്തി​​ന് കൂ​​ടു​​ത​​ൽ ആ​​യു​​ധ​​ങ്ങ​​ൾ സം​​ഭ​​രി​​ക്കു​​ക​​യെ​​ന്ന​​താ​​ണ് പു​​തി​​യ തീ​​രു​​മാ​​നം. ക​​ഴി​​ഞ്ഞ ന​​വം​​ബ​​ർ 24നു​​ണ്ടാ​​യ പോ​​ലീ​​സ് വെ​​ടി​​വ​​യ്പി​​നു​​ശേ​​ഷം മാ​​വോ​​യി​​സ്റ്റു താ​​വ​​ള​​ത്തി​​ൽ പ​​ത്തോ​​ളം പേ​​ർ മാ​​ത്ര​​മാ​​ണു​​ള്ള​​തെ​​ന്നാ​​ണ് അ​​യ്യ​​പ്പ​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. വ​​യ​​നാ​​ട് കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ബ​​നി ദ​​ളം, അ​​ട്ട​​പ്പാ​​ടി, പാ​​ല​​ക്കാ​​ട് കേ​​ന്ദ്ര​​ങ്ങ​​ളാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഭ​​വാ​​നി, ശി​​രു​​വാ​​ണി ദ​​ള​​ങ്ങ​​ളി​​ൽ 30 വീ​​തം പേ​​രാ​​ണു പോ​​രാ​​ട്ട​​ത്തി​​നു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.