ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് സുന്നഹദോസ് സെക്രട്ടറി
ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്  സുന്നഹദോസ് സെക്രട്ടറി
Thursday, February 23, 2017 3:54 PM IST
കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യാ​യി ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ൽ ന​ട​ന്ന സു​ന്ന​ഹ​ദോ​സി​ലാ​ണു മാ​ർ ദീ​യ​സ്കോ​റോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വാ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

യു​വ​ജ​ന​പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റാ​യി യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, സ​ൺഡേ ​സ്കൂ​ൾ പ്ര​സി​ഡ​ന്‍റാ​യി ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ്, എം​ജി​ഒ​സി​എ​സ്എം പ്ര​സി​ഡ​ന്‍റായി സ​ഖ​റി​യ മാ​ർ അ​പ്രേം, ഇ​ന്‍റ​ർ​ച​ർ​ച്ച് റി​ലേ​ഷ​ൻ​സ് പ്ര​സി​ഡ​ന്‍റാ​യി മാ​ർ നി​ക്കോ​ള​വാ​സ്, എം​ഡി കോ​ർ​പ്പ​റേ​റ്റ് സ്കൂ​ൾ മാ​നേ​ജ​രാ​യി യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, എം​ഒ​സി കോ​ള​ജ് മാ​നേ​ജ​രാ​യി ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ്, എം​ഒ​സി പ​ബ്ലി​ക്കേ​ഷ​ൻ​സ് പ്ര​സി​ഡ​ന്‍റാ​യി ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, പ്രാ​ർ​ഥ​നാ​യോ​ഗം പ്ര​സി​ഡ​ന്‍റാ​യി എ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ്, വൈ​ദി​ക​സം​ഘം പ്ര​സി​ഡ​ന്‍റാ​യി ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ്, മ​ർ​ത്ത​മ​റി​യം സ​മാ​ജം പ്ര​സി​ഡ​ന്‍റാ​യി യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​ക്ക​ർ​പ്പോ​സ്, സ​ണ്‍ഡേ​സ്കൂ​ൾ ബാ​ഹ്യ​കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം, മി​ഷ​ൻ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ്, മ​ല​ങ്ക​ര​സ​ഭ മാ​സി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ്, ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പ്ര​സി​ഡ​ന്‍റാ​യി എ​ബ്ര​ഹാം മാ​ർ സെ​റാ​ഫി​ം എന്നിവരെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ചൊ​വാ​ഴ്ച ആ​രം​ഭി​ച്ച സു​ന്ന​ഹ​ദോ​സ് ഇ​ന്നു സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.