സംസ്‌്കരിക്കാന്‍ സ്ഥലമില്ല; വിദ്യാര്‍ഥിനിയുടെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ സംസ്‌കരിക്കും
Friday, February 24, 2017 2:59 PM IST
ഹ​രി​പ്പാ​ട്:​സം​സ്‌​്ക​രി​ക്കാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത വി​ദ്യാ​ര്‍ഥി​യു​ടെ മൃ​ത​ദേ​ഹം പാ​ര്‍ട്ടി ഓ​ഫീ​സി​ല്‍ സം​സ്്ക​രി​ക്കും​. ആ​യാ​പ​റ​മ്പ് പു​തു​മ ന​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ബൈ​ജു​വി​ന്‍റെ മ​ക​ള്‍ അ​ന​ശ്വ​രയുടെ (​ചി​ഞ്ചു -17) മൃതദേ ഹമാണ് ​ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​സിപി​എമ്മിന്‍റെ ചെ​റു​ത​ന​ലോ​ക്ക​ല്‍ ക​മ്മ​റ്റി ഓ​ഫീ​സ് മു​റ്റ​ത്ത് സം​സ്‌​കരി​ക്കു​ന്ന​ത്.

അ​ന​ശ്വ​ര​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക്ക​രി​ക്കാ​ന്‍ സ്ഥ​ല​മി​ല്ലെ​ന്ന പ​ത്ര​വാ​ര്‍ത്ത​യെ തു​ട​ര്‍ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും രാഷ്ട്രീയ നേ​താ​ക്ക​ളും ഒ​ത്തു​കൂ​ടി അഞ്ച് സെ​ന്‍റ് സ്ഥ​ലം വി​ല​യ്ക്ക് വാ​ങ്ങി ന​ല്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സ്ഥ​ലം ഉ​ട​മ​യ്ക്ക് പ​ണം ഒ​ന്നാ​യി ഇ​ന്ന​ലെ ത​ന്നെ ന​ല്ക​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.


മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍ദ്ദേ​ശ​ത്തെ തു​ട​ര്‍ന്ന് റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി സ​ര്‍ക്കാ​ര്‍ സ​ഹാ​യ​ങ്ങ​ള്‍ ന​ല്കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കും.​വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​ന​ശ്വ​ര മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.