ക​സ്തൂ​രി​രം​ഗ​ൻ റിപ്പോർട്ട്: കേ​ര​ള​ത്തി​​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​ണമെന്നു കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ
Friday, February 24, 2017 3:05 PM IST
കൊ​​​ച്ചി: ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​ന്മേ​​ലു​​​ള്ള മ​​​ല​​​യോ​​​ര​​​ജ​​​ന​​​ത​​​യു​​​ടെ ആ​​​ശ​​​ങ്ക അ​​​ന​​​ന്ത​​​മാ​​​യി നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​തെ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം അ​​​ന്തി​​​മ​​​റി​​​പ്പോ​​​ർ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ നേ​​​തൃ​​​ത്വ​​​യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള നി​​​ല​​​പാ​​​ട് സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​പ്പെ​​​ട്ട 886.7 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശം പ​​​രി​​​സ്ഥി​​​തി ലോ​​​ല​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി സം​​​സ്ഥാ​​​ന​​​ത്തി​​​ന് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം ന്യാ​​​യ​​​യു​​​ക്ത​​​മാ​​​ണ്.

കേ​​​ര​​​ള​​ത്തി​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​തി​​​ൽ യോ​​​ഗം ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ സ്ത്രീ ​​​സു​​​ര​​​ക്ഷ​​​യ്ക്ക് കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം വാ​​​ക്കു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി ഒ​​​തു​​​ങ്ങാ​​​തെ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി ശി​​​ക്ഷി​​​ക്ക​​​ണം. സി​​​നി​​​മ പോ​​​ലു​​​ള്ള ജ​​​ന​​​കീ​​​യ ക​​​ലാ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

നേ​​​തൃ​​​ത്വ​​​യോ​​​ഗം കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സാ​​​ജു കു​​​ത്തോ​​​ടി​​​പ്പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ, കെ​​​സി​​​എ​​​ഫ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മോ​​​ണ്‍​സ​​​ണ്‍ കെ.​ ​​മാ​​​ത്യു, സെ​​​ലി​​​ൻ സി​​​ജോ, ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, പ്ര​​​ഷീ​​​ല ബാ​​​ബു, കെ​​എ​​ൽ​​​സി​​​എ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബാ​​​ബു മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.