വെളിച്ചമുള്ള തലമുറയെ സൃഷ്ടിക്കലാണ് അധ്യാപനധർമം: മാർ ജോസ് പുളിക്കൽ
വെളിച്ചമുള്ള തലമുറയെ സൃഷ്ടിക്കലാണ് അധ്യാപനധർമം: മാർ ജോസ് പുളിക്കൽ
Friday, February 24, 2017 3:24 PM IST
ക​ട്ട​പ്പ​ന: അ​ക്ഷ​ര​ങ്ങ​ളു​ടെ പി​ന്നി​ലെ ധാ​ർ​മി​ക​ത​യും ആ​ത്മീ​യ​ത​യും പ്ര​ഭ​യാ​യി തെ​ളി​ച്ച് വെ​ളി​ച്ച​മു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്ക​ലാ​ണ് അ​ധ്യാ​പ​ന ധ​ർ​മ​മെ​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ൾ​സ് അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ക്ഷ​ര​ലോ​ക​ത്തി​ന്‍റെ അ​തു​ല്യ​മാ​യ ഭാ​ഗ​മാ​കാ​ൻ ഭാ​ഗ്യം​ല​ഭി​ച്ച അ​ധ്യാ​പ​ക​ർ ആ​ദ​ര​ണീ​യ​രാ​ണ്. സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​തി​ന്‍റേ​താ​യ ദൗ​ത്യ​വും ക​ട​മ​യും നി​ർ​വ​ഹി​ക്കാ​നു​ണ്ട്. നാ​ടി​ന്‍റെ​യും ദേ​ശ​ത്തി​ന്‍റെ​യും പു​രോ​ഗ​തി​ക്കും സം​സ്കൃ​തി​ക്കു​മാ​യി സ​ഭ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മാ​ണ്.

ഓ​ടാ​ൻ ക​ഴി​യു​ന്ന കാ​ലം​മു​ഴു​വ​ൻ ഓ​ടി​തീ​ർ​ക്ക​ണം. ഒ​രി​ക്ക​ൽ ഓ​ട്ടം നി​ല​യ്ക്കു​ന്പോ​ൾ പി​ന്നാ​ലെ ഓ​ടി​വ​രു​ന്ന​വ​രു​ടെ ക​രു​ത്താ​യി മാ​റാ​ൻ ഈ ​ജീ​വി​തം കൊ​ണ്ടാ​ക​ണം - രൂ​പ​ത കോ​ർ​പ​റേ​റ്റി​ലെ മാ​നേ​ജ്മെ​ന്‍റി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക​രു​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം​ചെ​യ്തു മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജു​മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ റൂ​ബി ജൂ​ബി​ലി​യും "ദീ​പി​ക ഗു​രു​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക്’ എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രൂ​പ​ത​യി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​കൂ​ടി ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റൂ​ബി​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളെ രാ​ജ്യ​ത്തെ ഒ​ന്നാം​നി​ര സ്ഥാ​പ​ന​ങ്ങ​ളാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​ക​ണ​മെ​ന്ന് ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ അ​ധ്യാ​പ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​യ്സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ കാ​ര്യ​പ്പു​റം, ദീ​പി​ക കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ, ആ​ൻ​സ​മ്മ തോ​മ​സ്, ബേ​ബി ജോ​സ​ഫ്, ഡൊ​മി​നി​ക് ജേ​ക്ക​ബ്, സി​സ്റ്റ​ർ അ​മ​ല എ​സ്എ​ബി​എ​സ്, എം.​എം. ജോ​ർ​ജ്, സി​സ്റ്റ​ർ റോ​സ​മ്മ ജോ​സ​ഫ്, മോ​ളി​ക്കു​ട്ടി തോ​മ​സ്, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന 48 അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.