ഒമാനിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെ സംസ്കാരം ഇന്ന്
Saturday, February 25, 2017 2:07 PM IST
ചെ​റു​തോ​ണി: ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​രി​ക്കാ​ശേ​രി പൂ​മാം​ക​ണ്ടം ഐ​പി​സി എ​ബ​നേ​സ​ർ പ​ള്ളി​യി​ൽ ന​ട​ക്കും. മു​രി​ക്കാ​ശേ​രി പാ​റ​സി​റ്റി​യി​ൽ മു​ള​ഞ്ഞ​നാ​നി​യി​ൽ ജീ​വ​ന്‍റെ ഭാ​ര്യ ഷെ​ബി​ൻ(28) ആ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ലാ​ല​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഷെ​ബി​ൻ ഒ​രു​വ​ർ​ഷം​മു​ന്പാ​ണ് ഭ​ർ​ത്താ​വി​നൊ​പ്പം സ​ലാ​ല​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് പാ​സാ​യ ജീ​വ​ൻ ആ​റു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 16-ന് ​രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.ജീ​വ​നെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​വ​ര​ങ്ങ​ൾ ജീ​വ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​വ​ഴി​യാ​ണ് ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ അ​റി​ഞ്ഞ​ത്. . പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വി​ട്ടു​കൊ​ടു​ത്ത ഷെ​ബി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് പു​ല​ർ​ച്ചെ ആ​റി​ന് നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തും.


പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ത​ല​യ്ക്കേ​റ്റ ശ​ക്ത​മാ​യ അ​ടി​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. 2013 ഫെ​ബ്രു​വ​രി നാ​ലി​നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. പെ​രു​ന്പാ​വൂ​ർ പൂ​വ​ത്തും​കു​ഴി​യി​ൽ ത​ന്പി - ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ളാ​ണ് ഷെ​ബി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.