സ​ലാ​ല​യിൽ കൊ​ല്ല​പ്പെ​ട്ട ഷെറിന്‍റെ മൃ​ത​ദേ​ഹം ഇന്ന് നാട്ടിലെ​ത്തി​ക്കും
Saturday, February 25, 2017 2:42 PM IST
പെ​​​രു​​​മ്പാ​​​വൂ​​​ർ: സ​​​ലാ​​​ല​​​യി​​​ലെ ഫ്ളാ​​​റ്റി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ന​​​ഴ്സ് ഷെ​​റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കും. ക​​​ഴി​​​ഞ്ഞ 16നാ​​​ണ് സ​​​ഫൈ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഹോ​​​ട്ട​​​ലി​​​ലെ ഷെ​​​ഫ് മു​​​രി​​​ക്കാ​​​ശേ​​​രി മു​​​ളഞ്ഞ​​​നാ​​​ലി​​​ൽ ജീ​​​വ​​​ന്‍റെ ഭാ​​​ര്യ​​​യാ​​​യ ഷെ​​​റി​​​ൻ താ​​​മ​​​സി​​​ക്കു​​​ന്ന ഫ്ളാ​​​റ്റി​​​ൽ​​​വ​​​ച്ചു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മൃ​​​ത​​​ദേ​​​ഹം ഒ​​​മാ​​​ൻ എ​​​യ​​​ർ​​​വേ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ആ​​റ​​ര​​യോ​​​ടെ നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​ക്കു​​ക. മൃ​​​ത​​​ദേ​​​ഹം രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നു പെ​​​രു​​​മ്പാ​​​വൂ​​​ർ ശാ​​​രോ​​​ണ്‍ ഫെ​​​ലോ​​​ഷി​​​പ്പ് പ​​​ള്ളി​​​യി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ബ​​​നേ​​​സ​​​ർ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ക്കും. ഇ​​​ടു​​​ക്കി നെ​​​ടും​​​ങ്ക​​​ണ്ടം പൂ​​​വ​​​ത്തും​​​കു​​​ഴി​​​യി​​​ൽ ത​​മ്പി​​​യു​​​ടെ മ​​​ക​​​ളാ​​​ണ് ഷെ​​​റി​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.