കസ്തൂരിരംഗൻ: ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ധർണ മാർച്ച് ഒന്നിന്
കസ്തൂരിരംഗൻ:  ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ധർണ മാർച്ച് ഒന്നിന്
Saturday, February 25, 2017 2:59 PM IST
കോ​ട്ട​യം: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ അ​ന്തി​മ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് ഒ​ന്നി​ന് സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തും. 2015 സെ​പ്റ്റം​ബ​ർ നാ​ലി​നു പു​റ​പ്പെ​ടു​വി​ച്ച ര​ണ്ടാം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി മാ​ർ​ച്ച് നാ​ലി​ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. ഇ​എ​സ്എ പ​രി​ധി​യി​ൽ ഇ​ല്ലാ​ത്ത ആ​ല​പ്പു​ഴ​യും കാ​സ​ർ​ഗോ​ഡും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഒ​ാരോ സ്ഥ​ല​ത്താ​യി​രി​ക്കും ധ​ർ​ണ. സ​മ​ര​ത്തി​ന്‍റെ അ​ടു​ത്ത​ഘ​ട്ട​മാ​യി കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ മ​ല​യോ​ര​സം​ര​ക്ഷ​ണ ജാ​ഥ ന​ട​ത്തും. ഫാ. ​ടോം ഉ​ഴു​ന്നാ​ലി​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യി​ട്ട് ഒ​രു​വ​ർ​ഷം തി​ക​യാ​റാ​യി​ട്ടും മോ​ച​നം ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്രം ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഫാ. ​ടോ​മി​ന്‍റെ മോ​ച​ന​ത്തി​ന് സ​ത്വ​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് മൂ​ന്നി​ന് അ​ദ്ദേഹ​ത്തി​ന്‍റെ ജന്മനാ​ടാ​യ രാ​മ​പു​ര​ത്ത് ഉ​പ​വാ​സ​വും ധ​ർ​ണ​യും ന​ട​ത്തും. കേ​ര​ള​ത്തി​ലെ 12 ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 123 വി​ല്ലേ​ജു​ക​ളാ​ണു വി​ജ്ഞാ​പ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ൽ മാ​ത്രം ഹ​ർ​ത്താ​ൽ ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ന്‍റെ വ​ഴി​പാ​ട് ച​ട​ങ്ങാ​ണെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.