റോയൽ എൻഫീൽഡും അമൽജ്യോതിയും കൈകോർത്തു; വർക്‌ഷോപ്പ് തുറക്കും
റോയൽ എൻഫീൽഡും അമൽജ്യോതിയും കൈകോർത്തു; വർക്‌ഷോപ്പ് തുറക്കും
Monday, February 27, 2017 3:08 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഇ​​ന്ത്യ​​യി​​ലെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന നി​​ർ​​മാ​​ണ​​രം​​ഗ​​ത്തെ അ​​തി​​കാ​​യ​​രാ​​യ റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡും അ​​മ​​ൽ​ ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ഓ​​ട്ടോ​​മൊ​​ബൈ​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്പാ​​ർ​​ട്മെ​​ന്‍റും ത​​മ്മി​​ൽ കൈ​​കോ​​ർ​​ക്കും. റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് ട്രെ​​യി​​നിം​​ഗ് സെ​​ന്‍റ​​ർ തു​​ട​ങ്ങാ​ൻ ധാ​​ര​​ണാ​പ​ത്രം ഒ​​പ്പു​​വ​​ച്ചു.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വ​ർ​ക്‌ഷോ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ധു​നി​ക പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ​ർ​ക്‌ഷോ​പ്പ്.

ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ലെ ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ലേ​​ക്കു ​പ​ക​​ർ​​ന്നു ​ന​​ൽ​​കു​​ന്ന​​തി​​നു​​വേ​​ണ്ടി ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡി​​പ്പാ​​ർ​ട്മെ​​ന്‍റി​​ന്‍റെ "നോ​​ള​​ഡ്ജ് പാ​​ർ​​ട്ണ​​ർ’ ആ​​യി റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് സ​​ഹ​​ക​​രി​​ക്കും. വാ​​ഹ​​ന​നി​​ർ​​മാ​​ണ​ മേ​​ഖ​​ല​​യി​​ലെ ​പ്ര​​മു​​ഖ​​രു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ന​​ട​​ത്തി​​വ​​രു​​ന്ന വോ​​ൾ​​വോ ഐ​​ഷ​​ർ കൊ​​മേ​​ഴ്സ്യ​​ൽ വെ​​ഹി​​ക്കി​​ൾ​​സ് ലി​​മി​​റ്റ​​ഡ് കോ​​ള​​ജി​​ൽ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള ആ​​ധു​​നി​​ക ല​​ബോ​​റ​​ട്ട​​റി​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി​​ട്ടാ​​ണ് ഈ ​​ല​​ബോ​​റ​​ട്ട​​റി​യും പ്ര​വ​ർ​ത്തി​ക്കു​ക.

​ഓ​​ട്ടോ​​മൊ​​ബൈ​​ൽ പ​​രി​​ശീ​​ല​​ന മേ​​ഖ​​ല​​യി​​ലെ ശ്ര​​ദ്ധേ​​യ കേ​ന്ദ്ര​മാ​ക്കാ​ൻ കൂ​​ടു​​ത​​ൽ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളു​​മാ​​യി സ​​ഹ​​ക​​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മു​ണ്ട്. അ​മ​ൽ​ജ്യോ​തി​യെ ഒാ​​ട്ടോ​​മൊ​​ബൈ​​ൽ പ​​രി​​ശീ​​ല​​ന ഹ​​ബ് ആ​​ക്കി മാ​​റ്റു​​ക​യാ​ണു ല​ക്ഷ്യം.

അ​​മ​​ൽ​​ജ്യോ​​തി മാ​​നേ​​ജ​​ർ റ​​വ.​ഡോ.​ മാ​​ത്യു പാ​​യി​​ക്കാ​​ട്ട്, റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് സെ​​യി​​ൽ​​സ് ആ​​ൻ​​ഡ് മാ​​ർ​​ക്ക​​റ്റിം​​ഗ് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ഷാ​​ജി​​കോ​​ശി എ​​ന്നി​​വ​​ർ ര​​ണ്ടു സ്ഥാ​​പ​​ന​​ങ്ങ​ളെ​​യും പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ ഒ​​പ്പു​​വ​​ച്ചു.

രാ​​മ​​കൃഷ്ണ​​ൻ എ​​സ്. (ഹെ​​ഡ് ആ​​ഫ്റ്റ​​ർ മാ​​ർ​​ക്ക​​റ്റ്, റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ്), ഇ. ​​പ​​ശു​​പ​​തി (ഗ്രൂ​​പ്പ് മാ​​നേ​​ജ​​ർ, ടെ​​ക് സ​​പ്പോ​​ർ​​ട് ആ​​ൻ​​ഡ് ട്രെ​​യി​​നിം​​ഗ്), ശ്രീ​​റാം ഒ. (​​അ​​സി. പ്ര​​ഫ​​സ​​ർ, ഡി​​പ്പാ​​ർ​​ട്മെ​​ന്‍റ് ഓ​​ഫ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, അ​​മ​​ൽ​​ജ്യോ​​തി കോ​​ള​​ജ്) എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.