സിവിൽ സർവീസ് ഇ​ന്‍റ​ർ​വ്യൂ പ​രി​ശീ​ല​നം നാ​ളെ മു​ത​ൽ
Tuesday, February 28, 2017 3:16 PM IST
പാ​ലാ: സിവിൽ സർവീസസ് മെ​യി​ൻ പ​രീ​ക്ഷ പാ​സാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി പാ​ലാ സി​വി​ൽ സ​ർ​വീ​സസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ തി​രു​വ​ന​ന്ത​പു​രം കാ​ന്പ​സി​ൽ ഇ​ന്‍റ​ർ​വ്യൂ പ​രി​ശീ​ല​നം ന​ട​ത്തും. നാ​ളെ മു​ത​ൽ ആ​റു വ​രെ തീ​യ​തി​ക​ളി​ൽ ഒ​ന്നാം​ഘ​ട്ടം പ​രി​ശീ​ല​ന​വും 19 ന് ​ര​ണ്ടാം​ഘ​ട്ട​വും ഏ​പ്രി​ൽ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​ന​വും ന​ട​ക്കും.

നാ​ളെ രാ​വി​ലെ 10.30 ന് ​തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് സെ​ന്‍റ​റി​ൽ പ​രി​ശീ​ല​ന​പ​രി​പാ​ടി മു​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി കെ.​എം. ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ ദി​വ​സ​വും വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ളും പ്ര​മു​ഖ​രാ​യ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ബ്ജ​റ്റ് എ​ക്സ്പേ​ർ​ട്ടു​ക​ളും അ​ട​ങ്ങി​യ പാ​ന​ൽ ന​ട​ത്തു​ന്ന മോ​ഡ​ൽ ഇ​ന്‍റ​ർ​വ്യൂ പ്രോ​ഗ്രാ​മും ഉ​ണ്ടാ​യി​രി​ക്കും. മു​ൻ അം​ബാ​സി​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ, മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ പി. ​ജേ​ക്ക​ബ്, മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​ബാ​ല​കൃ​ഷ്ണ​ൻ, ജോ​യി ഉ​മ്മ​ൻ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എ​ച്ച്. കു​ര്യ​ൻ, ജ​യിം​സ് വ​ർ​ഗീ​സ്, ടി.​കെ. ജോ​സ്, എ​ഡി​ജി​പി ഡോ. ​ബി. സ​ന്ധ്യ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യ എ​സ്. ഹ​രി​കി​ഷോ​ർ, ടി.​വി. അ​നു​പ​മ, സു​ഹാ​സ്, സ​ത്യ​ജി​ത്ത് രാ​ജ​ൻ, എ​സ്. സു​ബ്യ്ര​ഹ്മ​ണ്യം , കൊ​ല്ലം സ​ബ്ക​ള​ക്ട​ർ എ​സ്. ചി​ത്ര, മു​ൻ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​ടി. അ​രു​ണ്‍, ര​മ്യാ റോ​ഷ്ണി തു​ട​ങ്ങി​യ​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. പ​രി​ശീ​ല​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. ഫോൺ: 004712302780, 9447421011, 9496469672.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.