അന്ധ-ബധിര വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം: വരുമാന പരിധി ഒഴിവാക്കി
Tuesday, February 28, 2017 3:16 PM IST
തി​രു​വ​ന​ന്ത​പു​രം: സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന എ​ല്ലാ അ​ന്ധ-​ബ​ധി​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നു​ള്ള ര​ക്ഷാ​ക​ർ​ത്താ​വി​ന്‍റെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി ഒ​ഴി​വാ​ക്കി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

നേ​ര​ത്തെ ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി 2,50,000 രൂ​പ​യി​ൽ നി​ന്ന് ആ​റു ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​താ​യി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.


എ​ന്നാ​ൽ, വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ബോ​ർ​ഡിം​ഗ് ഗ്രാ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ വ​രു​മാ​ന പ​രി​ധി ഉ​പാ​ധി​യി​ല്ലാ​തെ ല​ഭി​ക്കു​ന്ന​തി​നും ഈ ​ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ​രാ​മ​ർ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.