എ​ൽ​എ​സ്എ​സ്- യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​തു പ​രി​ഗ​ണ​ന​യി​ലെ​ന്നു മ​ന്ത്രി
എ​ൽ​എ​സ്എ​സ്- യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​തു പ​രി​ഗ​ണ​ന​യി​ലെ​ന്നു മ​ന്ത്രി
Tuesday, February 28, 2017 3:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൽ​​എ​​സ്എ​​സ്- യു​​എ​​സ്എ​​സ് സ്കോ​​ള​​ർ​​ഷി​​പ്പ് തു​​ക വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തു സ​​ർ​​ക്കാ​​രി​​ന്‍റെ സ​​ജീ​​വ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ടെ​​ന്നു വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു. നി​​ല​​വി​​ൽ 200 രൂ​പ, 300 രൂ​​പ വീ​​തം മൂ​​ന്നു വ​​ർ​​ഷ​​മാ​​ണു സ്കോ​​ള​​ർ​​ഷി​​പ്പ് ന​​ൽ​​കു​​ന്ന​​ത്. ഉ​​യ​​ർ​​ന്ന ചി​​ന്താ​​ശേ​​ഷി കൂ​​ടി പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു​​ള്ള ചോ​​ദ്യ​​ങ്ങ​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തു​​മെ​​ന്നും എം. ​​ഉ​​മ്മ​​റി​​ന്‍റെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി അ​​റി​​യി​​ച്ചു.

മ​​ല​​പ്പു​​റം ഗ​​വ​​ണ്‍​മെ​​ന്‍റ് വ​​നി​​താ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​നു പാ​​ണ​​ക്കാ​​ട് വി​​ല്ലേ​​ജി​​ൽ ഇ​​ൻ​​ക​​ലി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള അ​​ഞ്ചേ​​ക്ക​​ർ ഭൂ​​മി വി​​ട്ടു ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും ഇ​​തി​​ന്‍റെ സാ​​ങ്കേ​​തി​​ക ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ മ​​ല​​പ്പു​​റം ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്നു വ​​രി​​ക​​യാ​​ണെ​​ന്നും വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി അ​​റി​​യി​​ച്ചു. അ​​ധ്യാ​​പ​​ക- അ​​ന​​ധ്യാ​​പ​​ക ത​​സ്തി​​ക​​ക​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും സ​​ർ​​ക്കാ​​ർ ത​​ല​​ത്തി​​ൽ ന​​ട​​ന്നു വ​​രി​​ക​​യാ​​ണെ​​ന്നും പി. ​​ഉ​​ബൈ​​ദു​​ള്ള​​യു​​ടെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.