മലങ്കര അസോസിയേഷൻ യോഗം ഇന്ന്
Tuesday, February 28, 2017 3:44 PM IST
കോ​ട്ട​യം: മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ 37-ാമ​ത് യോ​ഗം ഇ​ന്നു കോ​ട്ട​യം മാ​ർ ഏ​ലി​യ ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​ള്ള സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ​യും വൈ​ദി​ക ട്ര​സ്റ്റി, അ​ത്മാ​യ ട്ര​സ്റ്റി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് യോ​ഗം. ഇ​ന്ത്യ​ക്ക​ക​ത്തും വി​ദേ​ശ​ത്തു​മു​ള്ള മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ 1436 ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​യ്യാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.


അ​സോ​സി​യേ​ഷ​ന് എ​ത്തു​ന്ന പ്ര​തി​നി​ധി​ക​ൾ ബ​സേ​ലി​യ​സ് കോ​ള​ജി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ അ​ധി​കാ​ര​പ​ത്രം കാ​ണി​ച്ച് അ​ക​ത്ത് പ്ര​വേ​ശി​ക്ക​ണം. രാ​വി​ലെ ഒ​ൻ​പ​തി​ന് പ്ര​തി​നി​ധി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.
12-ന് ​അ​വ​സാ​നി​ക്കും. നി​ല​വി​ലു​ള്ള മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് മെ​ത്രാ​സ​ന അ​ടി​സ്ഥാ​ന​ത്തി​ലും പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.