കാ​​ന്‍റീ​​ൻ ജീ​​വ​​ന​​ക്കാ​​ര​​നെ മ​​ർ​​ദി​​ച്ചെന്ന കേസ്: പി.സി. ജോർജ് എംഎൽഎയുടെ മൊഴിയെടുക്കാൻ അനുമതി തേടി
കാ​​ന്‍റീ​​ൻ ജീ​​വ​​ന​​ക്കാ​​ര​​നെ മ​​ർ​​ദി​​ച്ചെന്ന കേസ്: പി.സി. ജോർജ് എംഎൽഎയുടെ മൊഴിയെടുക്കാൻ അനുമതി തേടി
Tuesday, February 28, 2017 4:06 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ന്‍റീ​​ൻ ജീ​​വ​​ന​​ക്കാ​​ര​​നെ മ​​ർ​​ദി​​ച്ചു​​വെ​​ന്ന കേ​​സി​​ൽ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ​​യു​​ടെ മൊ​​ഴി​​യെ​​ടു​​ക്കാ​​ൻ അ​​നു​​മ​​തി തേ​​ടി പോ​​ലീ​​സ് നി​​യ​​മ​​സ​​ഭാ സെ​​ക്ര​​ട്ട​​റി​​ക്കു ക​​ത്തു ന​​ൽ​​കി. അ​​നു​​മ​​തി കി​​ട്ടി​​യാ​​ൽ ഉ​​ട​​ൻ എം​​എ​​ൽ​​എ​​യു​​ടെ മൊ​​ഴി​​യെ​​ടു​​ക്കും.

പ​​രാ​​തി​​ക്കാ​​ര​​നാ​​യ വ​​ട്ടി​​യൂ​​ർ​​ക്കാ​​വ് സ്വ​​ദേ​​ശി മ​​നു​​വി​​ന്‍റെ മൊ​​ഴി ക​​ഴി​​ഞ്ഞ​​ദി​​വ​​സം രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. എം​​എ​​ൽ​​എ ത​​ന്നെ മ​​ർ​​ദി​​ച്ചു എ​​ന്ന പ​​രാ​​തി​​യി​​ൽ മ​​നു ഉ​​റ​​ച്ചു നി​​ൽ​​ക്കു​​ക​​യാ​​ണ്.


ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ച്ച​​യ്ക്കാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. എം​​എ​​ൽ​​എ ഹോ​​സ്റ്റ​​ലി​​ലെ കാ​​ന്‍റീ​​നി​​ലേ​​ക്കു ഫോ​​ണ്‍ വി​​ളി​​ച്ച പി.​​സി. ജോ​​ർ​​ജ് ത​​ന്‍റെ മു​​റി​​യി​​ലേ​​ക്ക് ഉൗ​​ണ് എ​​ത്തി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് ഉൗ​​ണു​​മാ​​യി മു​​റി​​യി​​ലെ​​ത്തി​​യ മ​​നു​​വി​​നെ വൈ​​കി​​യെ​​ത്തി​​യ​​തി​​ന്‍റെ പേ​​രി​​ൽ പി.​​സി. ജോ​​ർ​​ജ് കൈ​​യേ​​റ്റം ചെ​​യ്തെ​​ന്നാ​​ണു പ​​രാ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.