ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റ് സംഘം
Monday, March 20, 2017 1:39 PM IST
ഇ​​​രി​​​ട്ടി (ക​​​ണ്ണൂ​​​ർ): അ​​​യ്യ​​​ൻ​​​കു​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഉ​​​രു​​​പ്പും​​​കു​​​റ്റി ഏ​​​ഴാം​​​ക​​​ട​​​വി​​​ൽ തോ​​​ക്കേ​​​ന്തി​​​യ അ​​​ഞ്ചം​​​ഗ മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘ​​​ത്തെ ക​​​ണ്ട​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ. മൂ​​​ന്നു സ്ത്രീ​​​ക​​​ളും ര​​​ണ്ടു പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​മ​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് മേ​​​ഖ​​​ല​​​യി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ത്താ​​​യി, ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ സം​​​ഘം ഇ​​​വ​​​രെ തോ​​​ക്കു ചൂ​​​ണ്ടി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും വീ​​​ട്ടി​​​ൽ നി​​​ന്ന് അ​​​രി, പ​​​ല​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ, ക​​​ലം, അ​​​പ്പ​​​ച്ച​​​ട്ടി എ​​​ന്നി​​​വ കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​ത്രി 9.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


മാ​​​വോ​​​യി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​യ ‘കാ​​​ട്ടു​​​തീ’ വീ​​​ട്ടു​​​കാ​​​ർ​​​ക്കു ന​​​ൽ​​​കി​​​യാ​​​ണ് സം​​​ഘം മ​​​ട​​​ങ്ങി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ഡി​​​ജി​​​പി രാ​​​ജേ​​​ഷ്ദി​​​വാ​​​ൻ, ക​​​ണ്ണൂ​​​ർ എ​​​സ്പി ശി​​​വ​​​വി​​​ക്രം, ഇ​​​രി​​​ട്ടി ഡി​​​വൈ​​​എ​​​സ്പി പ്ര​​​ജീ​​​ഷ് തോ​​​ട്ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ൻ പോ​​​ലീ​​​സ് സം​​​ഘ​​​വും ത​​​ണ്ട​​​ർ​​​ബോ​​​ൾ​​​ട്ട് അം​​​ഗ​​​ങ്ങ​​​ളും പ്ര​​​ദേ​​​ശ​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.