314 പാലങ്ങൾക്കു തകരാറെന്ന് മന്ത്രി
Monday, March 20, 2017 2:10 PM IST
അ​ടൂ​ർ: സം​സ്ഥാ​ന​ത്തെ 314 പാ​ല​ങ്ങ​ൾ​ക്കു ത​ക​രാ​റു​ള്ള​താ​യി പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഏ​നാ​ത്ത് ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഏ​നാ​ത്ത് പാ​ല​ത്തി​നു ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​പ്പോ​ഴാ​ണു കേ​ര​ള​ത്തി​ലെ മ​റ്റു പാ​ല​ങ്ങ​ളു​ടെ സ്ഥി​തി​യും പ​രി​ശോ​ധി​ച്ച​ത് . പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ കാ​ലാ​കാ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​നാ​യ ചെ​ന്നൈ ഐ​ഐ​ടിയി​ൽ​നി​ന്നു വി​ര​മി​ച്ച ഡോ.​അ​ര​വി​ന്ദ​ൻ ചെ​യ​ർ​മാ​നാ​യി ഒ​രു വി​ദ​ഗ്ധ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കും. അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് 500 പാ​ലം നി​ർ​മി​ച്ചു യാ​ത്ര സു​ഗ​മ​മാ​ക്കാ​നാ​ണു ല​ക്ഷ്യ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.