കെഎൽ 01 സിബി 1 സ്വന്തമാക്കാൻ 19 ലക്ഷം രൂപ
Monday, March 20, 2017 2:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വാ​​​ഹ​​​ന ഫാ​​​ൻ​​​സി ന​​​മ്പ​​​ർ ലേ​​​ല​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​ത്തെ പു​​​തി​​​യ വാ​​​ഹ​​​ന ന​​​മ്പ​​​ർ ശ്രേ​​​ണി​​​യി​​​ലെ ഒ​​​ന്നാ​​​മ​​​ത്തെ ന​​​മ്പ​​​രാ​​​യ കെ​​​എ​​​ൽ 01 സി​​​ബി 1 ലേ​​​ല​​​ത്തി​​​ൽ പോ​​​യ​​​ത് 19 ല​​​ക്ഷം രൂ​​​പ​​​യ്ക്ക്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ദേ​​​വി ഫാ​​​ർ​​​മ ഉ​​​ട​​​മ കെ.​​​എ​​​സ്. ബാ​​​ല​​​ഗോ​​​പാ​​​ലാ​​​ണ് ടൊ​​​യോ​​​ട്ട ലാ​​​ൻ​​​ഡ്ക്രൂ​​​സ​​​റി​​​നു വേ​​​ണ്ടി റിക്കാർഡ് വിലയ്ക്ക് ന​​​മ്പ​​ർ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ഒ​​​രു ല​​​ക്ഷം രൂ​​​പ​ വീ​​​തം അ​​​ടി​​​സ്ഥാ​​​ന വി​​​ല അ​​​ട​​​ച്ച് ‘1’ നുവേ​​​ണ്ടി​​​യു​​​ള്ള ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തു നാ​​​ലു​​​ പേ​​​രാ​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ​ കഴിഞ്ഞപ്പോൾ സു​​​ഭ​​​ക​​​ർ വാ​​​സു​​​ദേ​​​വ​​​ൻ എ​​​ന്നയാളും ബാ​​​ല​​​ഗോ​​​പാ​​​ലും ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം. 10,02,000 രൂ​​​പ​ വ​​​രെ സു​​​ഭ​​​ക​​​ർ വാ​​​സു​​​ദേ​​​വ​​​ൻ ലേ​​​ലം വി​​​ളി​​​ച്ചു. 12 ല​​​ക്ഷ​​​ത്തിൽ ബാ​​​ല​​​ഗോ​​​പാ​​​ലി​​​നു ലേ​​​ലം ഉ​​​റ​​​പ്പി​​​ക്കാ​​​ൻ ആ​​​ർ​​​ടി​​​ഒ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വീ​​​ണ്ടും തു​​​ക ഉ​​​യ​​​ർ​​​ത്താ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​നു​​​മ​​​തി തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​റു​​​ല​​​ക്ഷം രൂ​​​പ കൂ​​​ട്ടി 18 ല​​​ക്ഷം രൂ​​​പ​​​യ്ക്കാ​​​ണ് ലേ​​​ലം ഉ​​​റ​​​പ്പി​​​ച്ച​​​ത്. കെ.​​​എ​​​ൽ. 01 സി.​​​ബി​​യി​​​ലെ മ​​​റ്റു 25 ഫാ​​​ൻ​​​സി ന​​​മ്പ​​​രു​​​ക​​​ളു​​​ടെ ലേ​​​ല​​​ത്തി​​​ലാ​​​യി 24,93,500 രൂ​​​പ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


ഇ​​ന്ന​​ലെ എറണാകുളം കാ​​ക്ക​​നാ​​ട്ട് ന​​ട​​ന്ന ലേ​​ല​​ത്തി​​ൽ കെ​​​എ​​​ൽ 07 സി​​​കെ 7 എ​​ന്ന ഇ​​ഷ്ട​​ന്പ​​ർ ന​​ട​​ൻ മോ​​ഹ​​ൻ​​ലാ​​ൽ സ്വ​​​ന്ത​​​മാ​​​ക്കി​​യ​​ത് 31,000 രൂ​​പ​​യ്ക്ക്. ലേ​​ല​​ത്തി​​ൽ മ​​റ്റു ര​​ണ്ടു​​പേ​​ർ കൂ​​ടി ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​വ​​ർ പി​​ൻ​​വാ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ആ​​​റാ​​​യി​​​രം രൂ​​​പ ലേ​​​ല​​​ത്തു​​​ക​​​യും 25,000 രൂ​​​പ ആ​​​ർ​​​ടി​​​ഒ ഫീ​​​സും ഉ​​​ൾ​​​പ്പെടെ 31,000 രൂ​​​പ​​​യ്ക്കാ​​ണ് ത​​ന്‍റെ പു​​​തി​​​യ ഇ​​​ന്നോ​​​വ ക്രി​​​സ്റ്റ​​​യ്ക്കു വേ​​​ണ്ടി​ ലാ​​​ൽ ഇ​​​ഷ്ട​​​ന​​​ന്പ​​​ർ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ന​​ട​​ൻ ദി​​ലീ​​പി​​നു കെ​​​എ​​​ൽ 0 7 സി​​​കെ 1 എ​​ന്ന ഇ​​ഷ്ട​​ന​​ന്പ​​ർ ല​​ഭി​​ക്കാ​​തെ മ​​ട​​ങ്ങേ​​ണ്ടിവ​​ന്നു. ദി​​​ലീ​​​പി​​​നുവേ​​​ണ്ടി പ​​​ക​​​ര​​​ക്കാ​​​ര​​​ൻ അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ വ​​​രെ ലേ​​​ലം വി​​​ളി​​​ച്ചു. എ​​ന്നാ​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ മ​​​രു​​​ന്നുവ്യാ​​പാ​​രി 7,80,000 രൂ​​പ​​യ്ക്ക് ന​​ന്പ​​ർ സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.