കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ക്കി
Tuesday, March 21, 2017 2:19 PM IST
കൊ​​​ച്ചി: പ​​ക്ഷി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി ഒ​​ഴി​​വാ​​ക്കാ​​ൻ ഇ​​​ന്ത്യ​​​ൻ കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ന്‍റെ ചേ​​​ത​​​ക് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ടി​​​ച്ചി​​​റ​​​ക്കി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ നേ​​​വ​​​ൽ ബേ​​​സി​​​ലെ ഐ​​​എ​​​ൻ​​​എ​​​സ് ഗ​​​രു​​​ഡ​​​യി​​​ൽ ന​​​ട​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല. രാ​​​വി​​​ലെ 10.30ഓ​​​ടെ പ​​​തി​​​വു​​​ള്ള പ​​​രി​​​ശീ​​​ല​​​ന പ​​​റ​​​ക്ക​​​ലി​​​ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പ​​​ക്ഷി​​​യു​​​മാ​​​യി കൂ​​​ട്ടി ഇ​​​ടി​​​ക്കു​​​ന്ന​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്തി​​​ര​​​മാ​​​യി ഇ​​​ടി​​​ച്ചി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട സ​​​മ​​​യ​​​ത്ത് ര​​​ണ്ട് പൈ​​​ല​​​റ്റു​​​മാ​​​രും ഒ​​​രു എ​​​യ​​​ർ ക്രാ​​​ഫ്റ്റ് ക്രൂ​​​വു​​​മാ​​​ണ് ഹെ​​ലി​​കോ​​​പ്റ്ററി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​ത്തെ തു​​​ട​​​ർ​​​ന്ന് ചോപ്പറിന്‍റെ അ​​​ടി ഭാ​​​ഗ​​​ത്ത് ലാ​​​ൻ​​​ഡിം​​​ഗ് ഗി​​​യ​​​ർ ഉ​​​ൾ​​​പ്പെ​​ടെ​​​യു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ചി​​​ല്ല​​​റ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചു. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു ശേ​​​ഷം ഹെ​​ലി​​കോ​​​പ്റ്റ​​​ർ വീ​​​ണ്ടും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​നാ​​കു​​മെ​​ന്ന് നാ​​​വി​​​ക​​സേ​​​നാ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. തെ​​​ര​​​ച്ചി​​​ലി​​​നും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നും കേ​​​ഡ​​​റ്റു​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​മാ​​​ണ് പ്ര​​ധാ​​​ന​​​മാ​​​യും ചേ​​​ത​​​ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.