കേ​​​ര​​​ള ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ. കു​​​പ്പി​​​വെ​​​ള്ളം വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി
Wednesday, March 22, 2017 1:32 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റ​​​സ്റ്ററന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എ​​ച്ച്ആ​​​ർ​​​എ) ’കോ​​​റ​​​ൽ’ എ​​​ന്ന പേ​​​രി​​​ൽ കു​​​പ്പി​​​വെ​​​ള്ളം വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബ്ബിൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ​​എ​​ച്ച്ആ​​​ർ​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​മൊ​​​യ്തീ​​​ൻ​​​കു​​​ട്ടി ഹാ​​​ജി നി​​​ർ​​​വ​​​ഹി​​​ച്ചു. കോ​​​റ​​​ലി​​​ന്‍റെ മ​​​റ്റ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ ഹെ​​​ർ​​​ബ​​​ൽ വാ​​​ട്ട​​​ർ, ക്ല​​​ബ് സോ​​​ഡ, മാം​​​ഗോ, പാ​​​ഷ​​​ൻ ഫ്രൂ​​​ട്ട് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ്യൂ​​​സു​​​ക​​​ളും വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​എ​​ച്ച്ആ​​​ർ​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​മൊ​​​യ്തീ​​​ൻ​​​കു​​​ട്ടി ഹാ​​​ജി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​ജ​​​യ​​​പാ​​​ൽ, ട്ര​​​ഷ​​​റ​​​ർ കെ.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ ​പൊ​​​തു​​​വാ​​​ൾ, പ്ര​​​സാ​​​ദ് ആ​​​ന​​​ന്ദ​​​ഭ​​​വ​​​ൻ, ജി.​​​കെ. പ്ര​​​കാ​​​ശ്, ടി.​​​സി. റ​​​ഫീ​​​ഖ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.