സ്പെ​​​ഷ​​​ൽ ടീ​​​ച്ച​​​ർ ട്രെ​​​യി​​​നീ​​​സ് ക​​​ലോ​​​ത്സ​​​വം ഇ​​​ന്നും നാ​​​ളെ​​​യും
Thursday, March 23, 2017 12:14 PM IST
തൃ​​​ശൂ​​​ർ: സ്പെ​​​ഷ​​​ൽ ടീ​​​ച്ച​​​ർ ട്രെ​​​യി​​​നീ​​​സ് സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ലോ​​​ത്സ​​​വം ഇ​​​ന്നും നാ​​​ളെ​​​യും അ​​​ത്താ​​​ണി പോ​​​പ്പ് പോ​​​ൾ മേ​​​ഴ്സി ഹോം ​​​ടീ​​​ച്ചേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തും. ഇ​​​ന്നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ.​​​എം.​​​കെ.​ ജ​​​യ​​​രാ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ശി​​​വ​​​പ്രി​​​യ സ​​​ന്തോ​​​ഷ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ സ്പെ​​​ഷ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​റു​​നൂ​​റോ​​​ളം അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.