വ്യാ​ജതൊ​ഴി​ൽ വാ​ഗ്ദാ​ന​ങ്ങ​ളിൽ കുടുങ്ങരുതെന്നു സിയാൽ
Thursday, March 23, 2017 12:14 PM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ൽ (സി​​​യാ​​​ൽ) തൊ​​​ഴി​​​ൽ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് നി​​​ര​​​വ​​​ധി ഏ​​​ജ​​​ൻ​​​സി​​​ക​​​ളും വ്യ​​​ക്തി​​​ക​​​ളും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​യാ​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

സി​​​യാ​​​ലി​​​ന്‍റെ പു​​​തി​​​യ രാ​​​ജ്യാ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലാ​​​യ ടി-​​​ത്രീ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വി​​​ടെ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ണ്ടെ​​​ന്നും ത​​​ങ്ങ​​​ൾ വ​​​ഴി​​​യാ​​​ണ് ഇ​​​തി​​​ന് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തെ​​​ന്നും കാ​​​ണി​​​ച്ച് ചി​​​ല ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് ദി​​​വ​​​സ​​​വും സി​​​യാ​​​ലി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​ത്.


നി​​​ല​​​വി​​​ൽ സി​​​യാ​​​ലി​​​ൽ തൊ​​​ഴി​​​ൽ ഒ​​​ഴി​​​വു​​​ക​​​ളി​​​ല്ല. ടി-​​​ത്രീ​​​യി​​​ലേ​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ ഒ​​​രു​​​വ​​​ർ​​​ഷം മു​​​ൻ​​പു സം​​​സ്ഥാ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ന്ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു ക​​​ഴി​​​ഞ്ഞു.

ഭാ​​​വി​​​യി​​​ൽ ഒ​​​ഴി​​​വു​​​ണ്ടാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ത്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.​​ഒൗ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ലും ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​കും. മി​​​ക്ക ത​​​സ്തി​​​ക​​​ൾ​​​ക്കും ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.