നെ​​​ഹ്റു കോ​​​ള​​​ജ്: പിആർഒയുടെ അ​റസ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
നെ​​​ഹ്റു കോ​​​ള​​​ജ്: പിആർഒയുടെ അ​റസ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
Thursday, March 23, 2017 12:40 PM IST
കൊ​​​ച്ചി: പാ​​​ന്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ കോ​​​ള​​​ജി​​​ലെ പി​​​ആ​​​ർ​​​ഒ സ​​​ഞ്ജി​​​ത്ത് വി​​​ശ്വ​​​നാ​​​ഥ​​​നെ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം വ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്യു​​​ന്ന​​​തു ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞു. കേ​​​സി​​​ൽ സ​​​ഞ്ജി​​​ത്ത് ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഇ​​​ന്നു വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

അ​​​തേ​​​സ​​​മ​​​യം, ല​​​ക്കി​​​ടി കോ​​ള​​​ജി​​​ലെ നി​​​യ​​​മ​​​വി​​​ദ്യാ​​​ർ​​​ഥി ഷ​​​ഹീ​​​ർ ഷൗ​​​ക്ക​​​ത്ത​​​ലി​​​യെ മ​​​ർ​​​ദി​​​ച്ച കേ​​​സി​​​ൽ സ​​​ഞ്ജി​​​ത്തി​​​നു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ജി​​​ഷ്ണു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും സ​​​ഞ്ജി​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​തി​​​ക​​​ൾ​​​ക്കു മ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നും ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നെ​​​ഹ്റു ഗ്രൂ​​​പ്പ് കോ​​​ള​​​ജ് ചെ​​​യ​​​ർ​​​മാ​​​ൻ കൃ​​​ഷ്ണ​​​ദാ​​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് നേ​​ര​​ത്തെ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.