സൂപ്പർവിഷൻ അലവൻസ് ഉപേക്ഷിക്കാൻ പിജിടിഎ തീരുമാനം
Friday, March 24, 2017 1:52 PM IST
കോട്ടയം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ജോ​ലി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ദി​നം​പ്ര​തി ഒ​രു ഡി​എ സൂ​പ്പ​ർ​വി​ഷ​ൻ അ​ല​വ​ൻ​സാ​യി ന​ൽ​കാ​മെ​ന്ന ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്, നാ​മ​മാ​ത്ര​മാ​യ അ​ല​വ​ൻസ് ഉ​പേ​ക്ഷി​ച്ചു​കൊ​ണ്ട് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ജോ​ലി പൂ​ർ​ത്തി​യാ​ക്കി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധി​ക്കു​വാ​ൻ പ്രൈ​വ​റ്റ് സ്കൂ​ൾ ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നി​ർ​വ​ഹ​ണ സ​മി​തി യോ​ഗം എ​ല്ലാ വി​ഭാ​ഗം അ​ധ്യാ​പ​ക​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ന്ന​തി​നു​വേ​ണ്ടി പ​രീ​ക്ഷാ സെ​ക്ര​ട്ട​റി​യും ഡി​പി​ഐ​യും വി​ളി​ച്ചു​ചേ​ർ​ത്ത സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഈ ​ഉ​റ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പി​ജി​ടി​എ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും സൂ​പ്പ​ർ​വി​ഷ​ൻ ജോ​ലി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യി അ​ർ​ഹ​ത​പ്പെ​ട്ട യാ​ത്രാ​പ്പ​ടി​യെ​ങ്കി​ലും ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി തെ​ക്കേ​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്രൈ​വ​റ്റ് സ്കൂ​ൾ ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നി​ർ​വ​ഹ​ണ സ​മി​തി യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ ച​ന്ദ്ര​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാ​ലു​മോ​ൻ സി. ​കു​ര്യ​ൻ, ഷ​ഫീ​ർ കെ., ​ട്ര​ഷ​റ​ർ കെ.​ജി. തോ​മ​സ്, ടോം ​ജോ​ൺ, ചാ​ൾ​സ് അ​ല​ക്സ്, സെ​ർ​ബി അ​ഗ​സ്റ്റി​ൻ, ഷി​ന്‍റോ ജോ​സ്, സാ​ബു കു​ര്യ​ൻ, ഏ​ബ്ര​ഹാം ബ​ഞ്ച​മി​ൻ, എ.​വി. മാ​ധ​വ​ൻ​കു​ഞ്ഞ്, എ​ബി മൈ​ക്കി​ൾ, അ​ജി​ത്ത് വ​ളാ​ത്താ​ങ്ക​ര, ജോ​ൺ കെ. ​മാ​ത്യു, ബി​ൻ​സ​ൺ ത​ര്യ​ൻ, ര​ശ്മി എം., ​ലി​സി സ​ക്ക​റി​യാ​സ്, ലി​നി അ​ൽ​ഫോ​ൻ​സാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.