സീറോ മലബാർ സഭ കമ്മീഷൻ സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ച്ചു
സീറോ മലബാർ സഭ  കമ്മീഷൻ സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ച്ചു
Friday, March 24, 2017 1:52 PM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​യു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും അ​​​ല്മാ​​​യ​​​ർ​​​ക്കും ജീ​​​വ​​​നും വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍റെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി (ജോ​​​ബി) മൂ​​​ല​​​യി​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. ഈ ​​​ക​​​മ്മീ​​​ഷ​​​നു​​​കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ​ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ ഏ​​​കോ​​​പി​​​പ്പി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ​നി​​​യ​​​മ​​​നം.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ തു​​​രു​​​ത്തി​​​യി​​​ലു​​​ള്ള കാ​​​നാ സെ​​​ന്‍റ് ജോ​​​ണ്‍ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ര​​​ജി​​​സ്ട്രാ​​​റും പ്ര​​​ഫ​​​സ​​​റു​​​മാ​​​ണ് റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി മൂ​​​ല​​​യി​​​ൽ. റോ​​​മി​​​ൽ നി​​​ന്നു കു​​​ടും​​​ബ​​​ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റു നേ​​​ടി​​​യ ഇ​​​ദ്ദേ​​​ഹം അ​​​തി​​​രൂ​​​പ​​​ത പ്ര​​​സ്ബി​​​റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്.

ക​​​മ്മീ​​​ഷ​​​നു കീ​​​ഴി​​​ൽ പു​​​തി​​​യ​​​താ​​​യി രൂ​​​പം കൊ​​​ണ്ട പ്രോ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സാ​​​ബു ജോ​​​സി​​​നെ​​​യും നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പാ​​​ലാ​​​രി​​​വ​​​ട്ടം ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ സാ​​​ബു ജോ​​​സ് കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, സ​​​ഭ​​​യു​​​ടെ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് സ​​​മി​​​തി അം​​​ഗം, അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ലി​​​ലെ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ൻ ക​​​ണ്‍​വീ​​​ന​​​ർ, ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ലൗ ​​​ആ​​​ൻ​​​ഡ് കെ​​​യ​​​റി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ, ക​​​നി​​​വി​​​ന്‍റെ പി​​​ആ​​​ർ​​​ഒ ന്യൂ​​​മാ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ കേ​​​ര​​​ള ചാ​​​പ്റ്റ​​​റി​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഗു​​​ഡ്ന്യൂ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ, റാ​​​ണി മ​​​രി​​​യ ഫൗ​​​ണ്ടേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി ഇ​​​ട​​​പ്പ​​​ള്ളി ഫൊ​​​റോ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.


ക​​​മ്മീ​​​ഷ​​​നി​​​ലെ മ​​​റ്റു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ : ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ (അ​​​ല്മാ​​​യ ഫോ​​​റ​​​ങ്ങ​​​ൾ), ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം (ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്), ജി​​​ജി ജേ​​​ക്ക​​​ബ് പു​​​ളി​​​യം​​​കു​​​ന്നേ​​​ൽ (മാ​​​തൃ​​​വേ​​​ദി), ഫാ. ​​​ജോ​​​സ​​​ഫ് കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ (ഫാ​​​മി​​​ലി അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ്) ഫാ. ​​​ലോ​​​റ​​​ൻ​​​സ് തൈ​​​ക്കാ​​​ട്ടി​​​ൽ (കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മ).

കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും അ​​​ല്മാ​​​യ​​​ർ​​​ക്കും ജീ​​​വ​​​നും വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ലാ​​​ണ്. ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​​നി​​​യി​​​ലും ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ലു​​​മാ​​​ണ് ക​​​മ്മീ​​​ഷ​​​നി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.