കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി മാധ്യമ അ​വാ​ർ​ഡ്
Saturday, March 25, 2017 12:01 PM IST
കൊ​​​ച്ചി: കേ​​​ര​​​ളാ മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി 2016 ലെ ​​​മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് എ​​​ൻ​​​ട്രി ക്ഷ​​​ണി​​​ച്ചു. 2016 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

എ​​​ൻ​​​ട്രി​​​ക​​​ളു​​​ടെ ഒ​​​രു ഒ​​​റി​​​ജി​​​ന​​​ലും മൂ​​​ന്നു കോ​​​പ്പി​​​ക​​​ളും സ​​​ഹി​​​തം 2017 ഏ​​​പ്രി​​​ൽ 15ന​​​കം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​ഡ​​മി, കാ​​​ക്ക​​​നാ​​​ട്, കൊ​​​ച്ചി -682030 എ​​​ന്നി വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. 2016 ലെ ​​​ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡി​​​നു പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കും പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഏ​​​തു മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​തു പ്രോ​​​ഗ്രാ​​​മാ​​​ണ് ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​ണം. പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​ക്കാ​​ഡ​​​മി​​​യു​​​ടെ വി​​​ലാ​​​സ​​​ത്തി​​​ലോ kera [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലോ ശി​​​പാ​​​ർ​​​ശ അ​​​യ​​​ക്കാം. ഫ​​​ല​​​ക​​​വും 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ക.റി​​​പ്പോ​​​ർ​​​ട്ടി​​​ൽ/​​ഫോ​​​ട്ടോ​​​യി​​​ൽ ലേ​​​ഖ​​​ക​​​ന്‍റെ​​​യോ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റു​​​ടെ​​​യോ പേ​​​ര് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മേ​​​ല​​​ധി​​​കാ​​​രി​​​യു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.