മോ​ട്ടോ​ർ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് വ്യാഴാഴ്ച
മോ​ട്ടോ​ർ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് വ്യാഴാഴ്ച
Saturday, March 25, 2017 1:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വാഹന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം കൂ​​ട്ടി​​യ​​തി​​നും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സം​​​യു​​​ക്ത മോ​​​ട്ടോ​​​ർ തൊ​​​ഴി​​​ലാ​​​ളി ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ 30നു ​​​സം​​​സ്ഥാ​​​ന​​ത്ത് 24 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്കു ന​​ട​​ത്തും.

ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വ​​​ർ​​​ധ​​​ന​​​യാ​​​ണു പ്രീമിയത്തിൽ നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. മ​​​ല​​​പ്പു​​​റം പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തെ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ​​​ണി​​​മു​​​ട​​​ക്ക് വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ൻ പി.​​​ന​​​ന്ദ​​​കു​​​മാ​​​ർ (സി​​​ഐ​​​ടി​​​യു), ജെ. ​​​ഉ​​​ദ​​​യ​​​ഭാ​​​നു (എ​​​ഐ​​​ടി​​​യു​​​സി), അ​​​ഡ്വ. നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ, വി.​​​ആ​​​ർ. പ്ര​​​താ​​​പ​​​ൻ, കെ. ​​​അ​​​പ്പു (ഐ​​​എ​​​ൻ​​​ടി​​​യു​​​സി), അ​​​ഡ്വ. ടി. ​​​സി. വി​​​ജ​​​യ​​​ൻ(​​​യു​​​ടി​​​യു​​​സി), യു. ​​​പോ​​​ക്ക​​​ർ (എ​​​സ്ടി​​​യു), മ​​​ന​​​യ​​​ത്ത് ച​​​ന്ദ്ര​​​ൻ (എ​​​ച്ച് എം ​​​എ​​​സ്), മ​​​നോ​​​ജ് പെ​​​രു​​​ന്പ​​​ള്ളി (ജ​​​ന​​​ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ), ചാ​​​ൾ​​​സ് ജോ​​​ർ​​​ജ്(​​​ടി​​​യു​​​സി​​​ഐ) എ​​​ന്നി​​​വ​​​ർ ആ​​​ഹ്വാ​​​നം​​ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.