രാ​ജ്യ​ത്തെ കേ​ര​ള​വും ഏ​ഷ്യ​യെ ഇ​ന്ത്യ​യും ന​യി​ക്കും: കേന്ദ്രമന്ത്രി
Sunday, March 26, 2017 12:42 PM IST
കോ​​​ഴി​​​ക്കോ​​​ട്: നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തി​​​ന് ശേ​​​ഷ​​​മു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ പ​​​ണ​​​മി​​​ട​​​പാ​​​ടി​​​ന്‍റെ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തു​​​മ്പോ​​​ൾ ന​​​വ ഇ​​​ന്ത്യ​​​യെ ഏ​​​റ്റ​​​വും സാ​​​ക്ഷ​​​ര​​​ത​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​യ കേ​​​ര​​​ളം ന​​​യി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​ധ​​​ന​​​കാ​​​ര്യ​​​സ​​​ഹ​​​മ​​​ന്ത്രി അ​​​ർ​​​ജു​​​ൻ റാം ​​​മേ​​​ഘ്വാ​​​ൾ. 21ാം നൂ​​​റ്റാ​​​ണ്ടി​​​ൽ ലോ​​​ക​​​ത്തെ ഏ​​​ഷ്യ ന​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

വ​​​ൻ​​​ക​​​ര​​​യി​​​ലെ മ​​​ത്സ​​​ര​​​ത്തി​​​ൽ ചൈ​​​ന, ജ​​​പ്പാ​​​ൻ, റ​​​ഷ്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളെ പി​​​ന്ത​​​ള്ളി ഇ​​​ന്ത്യ മു​​​ന്നി​​​ലെ​​​ത്തി ഏ​​​ഷ്യ​​​യെ ന​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഗ്രേ​​​റ്റ​​​ർ മ​​​ല​​​ബാ​​​ർ ഇ​​​ക്കോ​​​ണോ​​​മി​​​ക് ഫോ​​​റം 2017 സെ​​മി​​നാ​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നുഅ​​​ദ്ദേ​​​ഹം.
രാ​​​ജ്യ​​​ത്ത് നി​​​ല​​​നി​​​ന്ന സ​​​മാ​​​ന്ത​​​ര​​​സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് നോ​​​ട്ട് നി​​​രോ​​​ധ​​​നം ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്നും ക​​​ള്ള​​​പ്പ​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തും തീ​​​വ്ര​​​വാ​​​ദ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ​​​ഹാ​​​യം ത​​​ട​​​യു​​​ന്ന​​​തു​​​മെ​​​ല്ലാം അ​​​തി​​​ന്‍റെ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​ങ്ങ​​​ളാ​​​ണെ​​​ന്നും അ​​​ർ​​​ജു​​​ൻ റാം ​​​മേ​​​ഘ്വാ​​​ൾ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​ത്ത് ക​​​ണ​​​ക്കി​​​ൽ​​​പെ​​​ടാ​​​ത്ത 23.7 ശ​​​ത​​​മാ​​​നം പ​​​ണ​​​മു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തി​​​ന് ശേ​​​ഷം ആ​​​ഭ്യ​​​ന്ത​​​ര വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്കും ക​​​യ​​​റ്റു​​​മ​​​തി​​​യും വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ജ​​​ന്മ​​​ഭൂ​​​മി ദി​​​ന​​​പ​​​ത്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​യി​​രു​​ന്നു സെ​​മി​​നാ​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​ത്. ജ​​​ന്മ​​​ഭൂ​​​മി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​ബി. ശ്രീ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ ഡോ. ​​​പി.​​​എ. ല​​​ളി​​​ത, നി​​​ത്യാ​​​ന​​​ന്ദ കാ​​​മ​​​ത്ത്, ഒ. ​​​ആ​​​ഷ​​​ർ, രാ​​​ഹു​​​ൽ.​​​ആ​​​ർ.​ മേ​​​നോ​​​ൻ, അ​​​ബ്ദു​​​ൾ ന​​​സീ​​​ർ, ടി.​​​പി. ജ​​​യ​​​ച​​​ന്ദ്ര​​​ൻ, ടി.​​​വി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.