ലാ​ത്തി​യെറിഞ്ഞു വീഴ്ത്തിയ സംഭവം: പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ
Sunday, March 26, 2017 1:04 PM IST
കാ​​യം​​കു​​ളം: വ​​ള്ളി​​കു​​ന്നം ചൂ​​നാ​​ട് ജം​​ഗ്ഷ​​നു സ​​മീ​​പം വാ​​ഹ​​നപ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ ബൈ​​ക്ക് യാ​​ത്രി​​ക​​നെ ലാ​​ത്തി​​ക്ക് എ​റി​ഞ്ഞു വീ​ഴ്ത്തി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സു​​കാ​​ര​​നെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. വ​​ള്ളി​​കു​​ന്നം പോ​​ലി​​സ് സ്റ്റേ​​ഷ​​നി​​ലെ സി​​വി​​ൽ പൊ​​ലീ​​സ് ഓ​​ഫീ​​സ​​ർ വി. ​​ക​​ണ്ണ​​നെ​​യാ​​ണ് ആ​​ല​​പ്പു​​ഴ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി മു​​ഹ​​മ്മ​​ദ് റ​​ഫീ​​ഖ് അ​​ന്വേ​​ഷ​​ണ വി​​ധേ​​യ​​മാ​​യി സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. ഇ​​ലി​​പ്പ​​ക്കു​​ളം നാ​​ന്പു​​കു​​ള​​ങ്ങ​​ര കൊ​​പ്പാ​​റ​​പ​​ടീ​​റ്റ​​തി​​ൽ നി​​സാം (22)നാ​​ണ് ലാ​​ത്തി​​യേ​​റി​​ൽ ക​​ഴി​​ഞ്ഞ ​ദി​​വ​​സം ഗു​​രു​​ത​​ര​​മാ​​യി പ​​രിക്കേ​​റ്റ​​ത്. ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റോ​​ളം അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്ന നി​​സാം ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ശ​​നി​​യാ​​ഴ്ച രാ​​ത്രി എ​​ട്ടോ​​ടെ ചൂനാ​​ട് ജം​ഗ്ഷ​​നു പ​​ടി​​ഞ്ഞാ​​റ് ഭാ​​ഗ​​ത്തു​​ള്ള പെ​​ട്രോ​​ൾ പ​​ന്പി​​നു സ​​മീ​​പ​മാ​​യി​​രു​​ന്നു സം​​ഭ​​വം.

മ​​ത്സ്യവ്യാ​​പാ​​രി​​യാ​​യ നി​​സാം ഓ​​ച്ചി​​റ​​യി​​ൽനി​​ന്നു ബൈ​​ക്കി​​ൽ വീ​​ട്ടി​​ലേ​​ക്കു വ​​രു​​ന്ന​​തി​​നി​​ടെ വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന പോ​​ലീ​​സി​​നെ​ക​​ണ്ടു തി​​രി​​ച്ചു​പോ​​കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ പോ​​ലീ​​സ് ലാ​​ത്തി​​കൊ​​ണ്ട് എ​​റി​​ഞ്ഞു​​വീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണു പ​​രാ​​തി. ത​​ല​​യു​​ടെ പി​​ന്നി​​ൽ ലാ​​ത്തി​​കൊ​ണ്ട നി​​സാം റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു​​വീ​​ണ​​തി​​നെ​ത്തു​​ട​​ർ​​ന്ന് അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​ത​​ന്നെ നി​​സാ​​മി​​നെ പോ​​ലീ​​സും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്നു കാ​​യം​​കു​​ളം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും പ​​രിക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രിയി​ലേ​ക്കു മാ​റ്റി.


ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​നു ശേ​​ഷ​​മാ​​ണു ബോ​​ധം തി​​രി​​ച്ചു​​കി​​ട്ടി​​യ​​ത്. സം​​ഭ​​വ​​ത്തെ​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ച്ച് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ ചെ​​ങ്ങ​​ന്നൂ​​ർ ഡി​​വൈ​​എ​​സ്പി കെ.​​ആ​​ർ. ശി​​വ​​സു​​ത​​ൻ പി​​ള്ള​​യെ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സം​​ഭ​​വ​​മു​​ണ്ടാ​​യി മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി എ​​ത്തി​​യ ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​ള്ളി​​കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഉ​​പ​​രോ​​ധി​​ച്ചി​​രു​​ന്നു. പോ​​ലീ​​സു​​കാ​​ര​​നെ സ​​ർ​​വീ​​സി​​ൽ​നി​​ന്നു പു​​റ​​ത്താ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​വ​​ണ​​മെ​​ന്നു യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.