കൃ​ഷി ഓ​ഫീ​സറെ അജ്ഞാതർ ആക്രമിച്ചു
Thursday, March 30, 2017 12:40 PM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ക​​​രി​​​മ്പം ജി​​​ല്ലാ കൃ​​​ഷി​​​ഫാ​​​മി​​​ല്‍ കൃ​​​ഷി ഓ​​​ഫീ​​​സ​​​ർ​​ക്ക് ക്രൂ​​ര​​മ​​ർ​​ദ​​നം. മ​​ർ​​ദ​​ന​​ത്തി​​ൽ പ​​​രി​​​ക്കേ​​​റ്റ കൊ​​​ല്ലം സ്വ​​​ദേ​​​ശി വി.​​​ജി.​ ഹ​​​രീ​​​ന്ദ്ര​​​നെ(45) ക​​​ണ്ണൂ​​​ര്‍ എ​​​കെ​​​ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ബു​​ധ​​നാ​​ഴ്ച രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ബു​​ധ​​നാ​​ഴ്ച രാ​​​ത്രി ത​​​ളി​​​പ്പ​​​റ​​​മ്പ് ടൗ​​​ണി​​​ല്‍ നി​​​ന്നു സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങി ഇ​​​ടി​​​സി​​​ക്ക് സ​​​മീ​​​പ​​​ത്തെ സ്‌​​​റ്റോ​​​പ്പി​​​ല്‍ ബ​​​സി​​​റ​​​ങ്ങി കാ​​​ര​​​ത്തും​​​പാ​​​റ​​​യി​​​ലെ ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ലേ​​​ക്കു ന​​​ട​​​ന്നു​​​പോ​​കു​​മ്പോ​​ൾ ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ന് സ​​​മീ​​​പം ഒ​​​ളി​​​ച്ചു​​​നി​​​ന്ന മു​​​ഖം​​​മൂ​​​ടി സം​​​ഘം വ​​​ടി​​​വാ​​​ളും ആ​​​ണി​​​ത​​​റ​​​ച്ച പ​​​ട്ടി​​​ക​​​ക​​​ളു​​​മാ​​​യി വ​​​ള​​​ഞ്ഞു​​​വ​​​ച്ച് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


അ​​​ടി​​​യേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ വ​​​ഴി​​​യി​​​ല്‍ കി​​​ട​​​ന്ന ഹ​​​രീ​​​ന്ദ്ര​​​ൻ ബോ​​​ധം വ​​​ന്ന​​​പ്പോ​​​ള്‍ എ​​​ഴു​​​ന്നേ​​​റ്റ് ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ന് അ​​​മ്പ​​​ത് മീ​​​റ്റ​​​റോ​​​ളം അ​​​ക​​​ലെ​ മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ര്‍ താ​​​മ​​​സി​​​ക്കു​​​ന്ന ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ലെ​​​ത്തി വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​നെ ത​​​ളി​​​പ്പ​​​റ​​​മ്പ് സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച ഹ​​​രീ​​​ന്ദ്ര​​​നെ പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നാ​​​ല്‍ ക​​​ണ്ണൂ​​​ര്‍ എ​​​കെ​​​ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.