റേഷൻ വിതരണം: വാ​ഹ​ന​ ക​രാ​റിൽനിന്നു ബിനാമികളെ ഒ​ഴി​വാ​ക്ക​ണം
Thursday, March 30, 2017 12:53 PM IST
കൊ​​​ച്ചി: റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ച​​​ര​​​ക്കു നീ​​​ക്ക​​​ത്തി​​​നാ​​​യി സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​രാ​​​ർ ന​​​ൽ​​​കു​​​ന്പോ​​​ൾ ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​വ​​​രെ​​​യും ബി​​​നാ​​​മി​​​ക​​​ളെ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​മാ​​​യി വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​രാ​​​ർ എ​​​ടു​​​ക്കു​​​ന്ന​​​വ​​​രി​​​ൽനി​​​ന്ന് എ​​​ഴു​​​തി വാ​​​ങ്ങി സ​​​ർ​​​ക്കാ​​​ർ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

മൊ​​​ത്ത വി​​​ത​​​ര​​​ണ​​​ക്കാ​​​രെ ഒ​​​ഴി​​​വാ​​​ക്കി സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ നേ​​​രി​​​ട്ട് ഏ​​​റ്റെ​​​ടു​​​ത്ത് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​രി​​​ഞ്ച​​​ന്ത​​​ക്കാ​​​ർ​​​ക്കും ബി​​​നാ​​​മി​​​ക​​​ൾ​​​ക്കും ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​വ​​​ർ​​​ക്കും വാ​​​ഹ​​​ന ടെ​​​ൻ​​ഡ​​​ർ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. ആ​​​രോ​​​പ​​​ണം ശ​​​രി​​​യെ​​​ങ്കി​​​ൽ ഗൗ​​​ര​​​വ​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി നേ​​​ര​​​ത്തെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.