1104 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജം വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കും
1104 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജം വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കും
Thursday, March 30, 2017 12:53 PM IST
വൈ.​​​എ​​​സ്. ജ​​​യ​​​കു​​​മാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 1104 മെ​​​ഗാ​​​വാ​​​ട്ട് സൗ​​​രോ​​​ർ​​​ജം വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്നു. കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സ​​​ബ്സി​​​ഡി​​​യോ​​​ടെ വീ​​​ടു​​​ക​​​ൾ, സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സൗ​​​രോ​​​ർ​​​ജ പാ​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച് 2020 ഓ​​​ടെ 1104 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യു​​​ടെ സ്ഥാ​​​പി​​​ത​​​ശേ​​​ഷി​​​യാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഇ​​​തി​​​നു പു​​​റ​​​മേ ക​​​ട​​​ൽ​​ത്തീ​​ര​​​ങ്ങ​​​ളി​​​ലും മ​​​ല​​​മ്പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും കാ​​​റ്റാ​​​ടി യ​​​ന്ത്ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ച് കാ​​​റ്റി​​​ൽ നി​​​ന്നു വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കും. പ​​​തി​​​നാ​​​യി​​​രം വീ​​​ടു​​​ക​​​ളു​​​ടെ മു​​​ക​​​ളി​​​ൽ സോ​​​ളാ​​​ർ പാ​​​ന​​​ൽ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് അ​​​ന​​​ർ​​​ട്ട് 2013-14 സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​മാ​​​ണ് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. ഈ ​​​പ​​​ദ്ധ​​​തി​​​വ​​​ഴി ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഒ​​​രു കി​​​ലോ​​​വാ​​​ട്ടി​​​ന്‍റെ 8391 സോ​​​ളാ​​​ർ പാ​​​ന​​​ൽ സ്ഥാ​​​പി​​​ച്ചു.

ഇ​​​തി​​​ൽ 64 മേ​​​ൽ​​​ക്കൂ​​​ര​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ച പാ​​​ന​​​ലു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള 1,340 കി​​​ലോ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന്‍റെ ശൃം​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പിച്ചു. ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 215 മേ​​​ൽ​​​ക്കൂ​​​ര​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ച ഗ്രി​​​ഡി​​​ൽ നി​​​ന്ന് 2,686 കി​​​ലോ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ശൃം​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചു. ഇ​​​തി​​​ലൂ​​​ടെ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന് പ്ര​​​തി​​​ദി​​​നം 29,674 കി​​​ലോ​​​വാ​​​ട്ടി​​​ന്‍റെ വൈ​​​ദ്യു​​​തി ലാ​​​ഭ​​​മു​​​ണ്ടാ​​​യി.


ഒ​​​രു വീ​​​ടി​​​നു മു​​​ക​​​ളി​​​ൽ സോ​​​ളാ​​​ർ പാ​​​ന​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ല​​​ഭി​​​ക്കു​​​ന്ന സ​​​ബ്സി​​​ഡി 92,262 രൂ​​​പ​​​യാ​​​ണ്. ഇ​​​തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​തം 53,262 രൂ​​​പ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​തം 39000 രൂ​​​പ​​​യു​​​മാ​​​ണ്. സോ​​​ളാ​​​ർ പാ​​​ന​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ നോ​​​ഡ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ അ​​​ന​​​ർ​​​ട്ടി​​​ന് 2015-16 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 10.2 കോ​​​ടി രൂ​​​പ​​​യും 2016-17 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 27.63 കോ​​​ടി രൂ​​​പ​​​യും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​മാ​​​യി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ വ​​​ലി​​​യ സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​ക​​​ൾ വി​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്ന​​​ത്. കാ​​​സ​​​ർ​​​ഗോ​​​ഡ് നി​​​ല​​​വി​​​ൽ 200 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്നു. ചീ​​​മേ​​​നി​​​യി​​​ലെ സൗ​​​രോ​​​ർ​​​ജ പാ​​​ർ​​​ക്ക് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.