മ​ക​ൻ വ​ഴ​ക്കി​ട്ടു​പോ​യ​തി​ൽ മ​നം​നൊ​ന്തു മാ​താ​പി​താ​ക്ക​ൾ ജീ​വ​നൊ​ടു​ക്കി
Thursday, April 20, 2017 1:51 PM IST
അ​​ടി​​മാ​​ലി: മ​​ക​​ൻ വ​​ഴ​​ക്കി​​ട്ടു​​പോ​​യ​​തി​​ൽ മ​​നം​​നൊ​​ന്തു ദ​​ന്പ​​തി​​ക​​ൾ വീ​​ടി​​നു​​ള്ളി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ചു. ഇ​​ഞ്ച​​പ്പ​​താ​​ൽ പ​​നം​​കു​​ട്ടി കു​​ഴി​​കു​​ളം സോ​​മ​​ൻ(55), ഭാ​​ര്യ ഗി​​രി​​ജ (49) എ​​ന്നി​​വ​​രാ​​ണു ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ച​​യോ​​ടെ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്.

ക​​ഴി​​ഞ്ഞ​ ദി​​വ​​സം ഏ​​ക​​മ​​ക​​ൻ അ​​ഖി​​ലി​​നെ പി​​താ​​വ് വ​​ഴ​​ക്കു​​പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തി​​ൽ പ്ര​​കോ​​പി​​ത​​നാ​​യ അ​​ഖി​​ൽ മൊ​​ബൈ​​ൽ ഫോ​​ണ്‍ പോ​​ലു​​മെ​​ടു​​ക്കാ​​തെ നാ​​ടു​​വി​​ട്ടു. മ​​ക​​നെ ബ​​ന്ധ​​പ്പെ​​ടാ​​നാ​​വാ​​തെ വ​​ന്ന​​തോ​​ടെ ഇ​​വ​​ർ മാ​​ന​​സി​​ക വി​​ഷ​​മ​​ത്തി​​ലാ​​യി​​രു​​ന്നു.


രാ​​വി​​ലെ വീ​​ട്ടി​​ൽ ആ​​ള​​ന​​ക്ക​​മി​​ല്ലാ​​ത്ത​​തു ശ്ര​​ദ്ധി​​ച്ച അ​​യ​​ൽ​​വാ​​സി​​യാ​​ണ് ഇ​​വ​​രെ ​മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​ഖി​​ൽ ക​​ർ​​ണാ​​ട​​ക​​യി​​ലു​​ള്ള ടെ​​ലി​​ഫോ​​ണ്‍ ബൂ​​ത്തി​​ൽ​​നി​​ന്നു ​വീ​​ട്ടി​​ലെ ഫോ​​ണി​​ലേ​​ക്കു വി​​ളി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ബ​​ന്ധ​​പ്പെ​​ടാ​​നാ​​യി​​ല്ല. ഇ​​ടു​​ക്കി​​യി​​ൽ​നി​​ന്നെ​​ത്തി​​യ ഫോ​​റ​​ൻ​​സി​​ക് സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. അ​​ടി​​മാ​​ലി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ടം​​ന​​ട​​ത്തി ഇ​​ന്നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ക്കും.