എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം 50 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി
Thursday, April 20, 2017 2:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം പൂ​​​ർ​​​ത്തി​​​യാ​​​യി. ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം മേ​​​യ് മാ​​​സം ആ​​​ദ്യ ആ​​​ഴ്ച ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ 54 മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​മ്പു​​​ക​​​ളി​​​ലാ​​​ണ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം അ​​​തി​​​വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ൻ ഷെ​​​ഡ്യൂ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഈ ​​​മാ​​​സം 26 ന് ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ൽ, എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ഒ​​​രു ദി​​​വ​​​സം കൂ​​​ടി നീ​​​ട്ടി​​​വ​​​യ്ക്കാ​​​ൻ പ​​​രീ​​​ക്ഷാ​​ഭ​​​വ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഈ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം 27 നു ​​മാ​​​ത്ര​​​മേ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ക​​​യു​​​ള്ളു. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം 27 നു ​​​പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ തു​​​ട​​​ർ​​​ന്നു മൂ​​​ന്നു ദി​​​വ​​​സ​​​ത്തോ​​​ളം ടാ​​​ബു​​​ലേ​​​ഷ​​​ൻ ജോ​​​ലി​​​ക​​​ൾ പ​​​രീ​​​ക്ഷാ ഭ​​​വ​​​നി​​​ൽ ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.


ടാ​​​ബു​​​ലേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​യ​​ശേ​​​ഷം പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ചേ​​​ർ​​​ന്നു ഫ​​​ല​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കും. ഈ ​​​വ​​​ർ​​​ഷം ഏ​​​തൊ​​​ക്കെ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് മോ​​​ഡ​​​റേ​​​ഷ​​​ൻ ന​​​ല്ക​​​ണ​​​മെ​​​ന്നതുൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ചേ​​​ർ​​​ന്നാ​​​ണു തീ​​​രു​​​മാ​​​നം ​കൈ​​​ക്കൊ​​​ള്ളേ​​​ണ്ട​​​ത്. പ​​​രീ​​​ക്ഷ​​​യു​​​ടെ സ​​മ​​യ​​ത്തു വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ഏ​​​റെ ശ്ര​​​ദ്ധേ​​​യോ​​​ടെ കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ വീ​​​ണ്ടും വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ട​​​യാ​​​കും.
ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സാ​​​വ​​​ധാ​​​ന​​​മാ​​​ണെ​​​ങ്കി​​​ലും കൃ​​​ത്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യ ശേ​​​ഷം മാ​​​ത്രം ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​ണു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.
ക​​​ഴി​​​ഞ്ഞ ഏ​​താ​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഏ​​​പ്രി​​​ലി​​​ൽ ത​​​ന്നെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.