വ​ൻ​കി​ട കൈ​യേ​റ്റം സം​ര​ക്ഷി​ക്കാനുള്ള നീക്കം: ചെ​ന്നി​ത്ത​ല
Thursday, April 20, 2017 2:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​റി​​​ൽ കു​​​രി​​​ശു പൊ​​​ളി​​​ച്ച ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തു​​​ന്ന ധാ​​​ർ​​​മി​​​ക രോ​​​ഷം തി​​​ക​​​ച്ചും കാ​​​പ​​​ട്യ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. സ്ഥ​​​ല​​​ത്ത് 144 പ്ര​​​ഖ്യാ​​​പി​​​ച്ച ശേ​​​ഷ​​​മാ​​​ണു കു​​​രി​​​ശു പൊ​​​ളി​​​ച്ച​​​ത്. ആ​​​ഭ്യ​​​ന്ത​​​ര​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി താ​​​ന​​​റി​​​ഞ്ഞി​​​ല്ല​​​ന്ന് ഇ​​​പ്പോ​​​ൾ പ​​​റ​​​യു​​​ന്ന​​തു പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണ്. വ​​​ൻ​​​കി​​​ട കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു കു​​​രി​​​ശു പൊ​​​ളി​​​ക്ക​​​ൽ നാ​​​ട​​​കം.

കു​​​രി​​​ശ് വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ്. അ​​​തു വ​​​ഴി ഉ​​​ണ്ടാ​​​കു​​​ന്ന ജ​​​ന​​​രോ​​​ഷ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ വ​​​ൻ​​​കി​​​ട കൈ​​യേ​​​റ്റ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യാ​​​തെ​​​യാ​​​ണ് ഇ​​​തു ന​​​ട​​​ന്ന​​​തെ​​​ന്നു പ​​​റ​​​ഞ്ഞു മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ത​​​ല​​​ക്ക​​​ണ്ണീ​​​ർ പൊ​​​ഴി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഹാ​​​സ്യ​​​മാ​​​ണ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. സി​​​പി​​​എം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്കാ​​​തെ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ കു​​​രി​​​ശു പൊ​​​ളി​​​ക്കാ​​​ൻ വ്യ​​​ഗ്ര​​​ത കാ​​​ട്ടി​​​യ​​​തെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.