മ​ല​യാ​റ്റൂ​ർ പു​തു​ഞാ​യ​ർ തി​രു​നാ​ൾ: അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തി
Friday, April 21, 2017 12:44 PM IST
മ​​​ല​​​യാ​​​റ്റൂ​​​ർ: മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലെ​​​യും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലെ​​​യും പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗം ന​​​ട​​​ത്തി. കാ​​​ല​​​ടി ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സി​​​ല​​​ർ ഡോ. ​​​എം.​​​സി. ദീ​​​ലീ​​​പ്കു​​​മാ​​​ർ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ റോ​​​ജി എം.​​​ജോ​​​ണ്‍, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി, സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി റ​​​വ.​​​ഡോ. ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത്, ഫാ.​ ​​ജോ​​​ഷി ക​​​ള​​​പ്പ​​​റ​​​ന്പ​​​ത്ത്, ഫാ. ​​ജോ​​ർ​​ജ് കു​​​റ്റി​​​ക്ക​​​ല​​​ച്ച​​​ൻ, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​മോ​​​ൾ ബേ​​​ബി, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം സാ​​​സ​​​ണ്‍ ചാ​​​ക്കോ, പി.​​​എം. വേ​​​ലാ​​​യു​​​ധ​​​ൻ, ട്ര​​​സ്റ്റി ജോ​​​ണി പ​​​റ​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. വി​​​വി​​​ധ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​ന്‍റെ പ്ര​​​ധാ​​​ന ദി​​​ന​​​ങ്ങ​​​ളാ​​​യ ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വ​​​ണ്‍​വേ​​​യാ​​​യി ന​​​ടു​​​വ​​​ട്ടം, മ​​​ഞ്ഞ​​​പ്ര ച​​​ന്ദ്ര​​​പ്പു​​​ര വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. അ​​​ടി​​​വാ​​​ര​​​ത്ത് മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും പോ​​​ലീ​​​സി​​​ന്‍റെ സേ​​​വ​​​ന​​​മു​​​ണ്ടാ​​​കും. പു​​​ണ്യം മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി പ​​​ദ്ധ​​​തി​​​യി​​​ൽ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും പ​​​രി​​​സ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും പ്ലാ​​​സ്റ്റി​​​ക്ക് ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ശു​​​ചി​​​ത്വ​​​മി​​​ഷ​​​ൻ സം​​​സ്ഥാ​​​ന ഹെ​​​ഡ് ജോ​​​ഷി വ​​​ർ​​​ഗീ​​​സ്, ഡോ. ​​​മ​​​നോ​​​ജ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ച്ച​​​വ​​​ട​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.


തീ​​​ർ​​​ഥാ​​​ട​​​ക​​​ർ പ്ലാ​​​സ്റ്റി​​​ക്ക് ഉ​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ കൊ​​​ണ്ടു​​വ​​​ര​​​രു​​​തെ​​​ന്ന് നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. പ്ര​​​ധാ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നു പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലേ​​​ക്കു വ​​​ന്നു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ ആ​​​ഘോ​​​ഷ​​​മാ​​​യ കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം എ​​​ന്നി​​​വ​​​യ്ക്ക് ഫാ. ​​​ജോ​​​ഷി ക​​​ള​​​പ്പ​​​റ​​​ന്പ​​​ത്ത് കാ​​​ർ​​​മി​​​ക​​​നാ​​​യി. സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ കു​​​ർ​​​ബാ​​​ന​​യ്​​​ക്ക് ഫാ.​ ​​മെ​​​ൽ​​​വി​​​ൻ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി കാ​​​ർ​​മി​​ക​​​ത്വം വ​​​ഹി​​​ച്ചു.
ഫാ. ​​​ജെ​​​യിം​​​സ് കു​​​രി​​​കി​​​ലം​​​ക്കാ​​​ട്ട് വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് പ്ര​​​ദ​​​ക്ഷി​​​ണ​​​വും ന​​​ട​​​ന്നു.

പ്ര​​​ധാ​​​ന ദി​​​ന​​​മാ​​​യ നാ​​​ളെ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ രാ​​​വി​​​ലെ 9.30 ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം എ​​​ന്നി​​​വ​​​യ്ക്ക് ഫാ. ​​​വ​​​ർ​​​ഗീ​​​സ് പാ​​​ലാ​​​ട്ടി കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്ന് പ്ര​​​ദ​​​ക്ഷി​​​ണം. വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് പൊ​​​ൻ​​​പ​​​ണം ഇ​​​റ​​​ക്ക​​​ൽ ന​​​ട​​​ക്കും. സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​ന് ഫാ. ​​​മാ​​​ർ​​​ട്ടി​​​ൻ ക​​​ണ്ടം​​​പ​​​റ​​​ന്പി​​​ൽ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. ഫാ. ​​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട് വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പൊ​​​ൻ​​​പ​​​ണം സ്വീ​​​ക​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് ആ​​​റി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ കു​​​ർ​​​ബാ​​​ന​​​യും പ്ര​​​സം​​​ഗ​​​വും ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.