പ്ര​ഫ. സാ​ബു തോ​മ​സി​നു വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​രം
പ്ര​ഫ. സാ​ബു തോ​മ​സി​നു വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​രം
Friday, April 21, 2017 12:44 PM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ നാ​​നോ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് നാ​​നോ​​ടെ​​ക്നോ​​ള​​ജി ഡ​​യ​​റ​​ക്ട​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സി​​നെ ഫ്രാ​​ൻ​​സി​​ലെ ലൊ​​റൈ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ണ​​റ​​റി ഡോ​​ക്ട​​റേ​​റ്റ് ബി​​രു​​ദം ന​​ൽ​​കി ആ​​ദ​​രി​​ക്കും.

ഖ​​ര​​ഖ്പൂ​​ർ ഐ​​ഐ​​ടി​​യി​​ൽ​നി​​ന്നു പി​​എ​​ച്ച്ഡി നേ​​ടി​​യ പ്ര​​ശ​​സ്ത പോ​​ളി​​മ​​ർ ശാ​​സ്ത്ര​​ജ്ഞ​​നാ​​യ ഇ​​ദ്ദേ​​ഹം, 750ൽ​​പ്പ​​രം ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ളു​​ടെ ര​​ച​​യി​​താ​​വും 28,100 ൽ​​പ്പ​​രം സൈ​​റ്റേ​​ഷ​​നു​​ക​​ളു​​ടെ ഉ​​ട​​മ​​യും അ​​ഞ്ചു പേ​​റ്റ​​ന്‍റു​​ക​​ളു​​ടെ മാ​​ർ​​ഗ ദ​​ർ​​ശി​​യും 79 ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ റി​​സേ​​ർ​​ച്ച് ഗൈ​​ഡു​​മാ​​ണ്.


ക​​ഴി​​ഞ്ഞ 30 വ​​ർ​​ഷ​​മാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്നു. ഇ​​ന്ത്യ​​യി​​ലും വി​​ദേ​​ശ​​ത്തു​​മു​​ള്ള നി​​ര​​വ​​ധി യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ൽ വി​​സി​​റ്റിം​​ഗ് പ്ര​​ഫ​​സ​​റാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യും 30ൽ​​പ്പ​​രം രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 300ൽ​​പ്പ​​രം അ​​ന്ത​​ർ​​ദേ​​ശീ​​യ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.