സീ​നി​യർ മാ​നേ​ജ​രോ​ടു സം​സാ​രിച്ചു; മൂ​ന്നു താ​ത്കാ​ലി​ക ജീ​വ​ന​ക്കാരുടെ പണി പോയി
Saturday, April 22, 2017 1:04 PM IST
ആ​​ല​​പ്പു​​ഴ: സീ​​നി​​യ​​ർ മാ​​നേ​​ജ​​രോ​​ടു ഡ്യൂ​​ട്ടി സ​​മ​​യ​​ത്തു സം​​സാ​​രി​​ച്ച​​തി​​നു മൂ​​ന്നു താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​രെ പു​​റ​​ത്താ​​ക്കി. പൊ​​തു​​മേ​​ഖ​​ലാ മ​​രു​​ന്ന് നി​​ർ​​മാ​​ണ സ്ഥാ​​പ​​ന​​മാ​​യ കെ​എ​​സ്ഡി​​പി​​യി​​ലാ​ണു സം​​ഭ​​വം. സ്ഥാ​​പ​​ന​​ത്തി​​ലെ സീ​​നി​​യ​​ർ മാ​​നേ​​ജ​​രോ​​ടു സം​​സാ​​രി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ എം​​പ്ലോ​​യ്മെ​​ന്‍റ് മു​​ഖേ​​ന താ​​ത്കാ​​ലി​​ക ജോ​​ലി നോ​​ക്കിവ​​രു​​ക​​യാ​​യി​​രു​​ന്ന ജീ​​വ​​ന​​ക്കാ​​രെ​​യാ​​ണു പു​​റ​​ത്താ​​ക്കി​​യ​​ത്. ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

എം​​ഡി​​യോ​​ട് അ​​നാ​​ദ​​ര​​വ് കാ​​ട്ടി​​യെ​​ന്നും ഡ്യൂ​​ട്ടി​​യി​​ൽ വീ​​ഴ്ച​​വ​​രു​​ത്തി​​യെ​​ന്നു​​മു​​ള്ള കാ​​ര​​ണ​​ങ്ങ​​ളാ​​ണു പി​​രി​​ച്ചു​​വി​​ട​​ലി​​നു അ​​ടി​​സ്ഥാ​​ന​​മാ​​യി പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. യു​ഡി​​എ​​ഫ് അ​​നു​​കൂ​​ലി​​യാ​​യ സീ​​നി​​യ​​ർ മാ​​നേ​​ജ​​രോ​​ടു​​ള്ള പ​​ട​​ല​​പ്പി​​ണ​​ക്ക​​മാ​​ണു സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ലെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്. നേ​​ര​​ത്തെ മ​​റ്റൊ​​രു പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ത്തി​​ൽ ഡ​​പ്യൂ​​ട്ടേ​​ഷ​​നി​​ൽ ഉ​​ന്ന​​ത ത​​സ്തി​​ക​​യി​​ൽ ജോ​​ലി നോ​​ക്കി​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹ​​ത്തെ പു​​തി​​യ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​തോ​​ടെ ഡ​​പ്യൂ​​ട്ടേ​​ഷ​​ൻ റ​​ദ്ദാ​​ക്കി മാ​​തൃ​​സ്ഥാ​​പ​​ത്തി​​ലേ​​ക്കു തി​​രി​​കെ അ​​യ​​ച്ചി​​രു​​ന്നു.


അ​​ന്നു​​മു​​ത​​ൽ സ്ഥാ​​പ​​ന​​ത്തി​​ലെ ഉ​​യ​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ പ്ര​​തി​​കാ​​ര​ബു​​ദ്ധി​​യോ​​ടെ​​യാ​​ണു പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​തെ​​ന്നും ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ർ​​ക്കു​ നേ​​രെ ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​തെ​​ന്നു​​മാ​​ണ് ആ​​ക്ഷേ​​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.