യു​വാ​വി​നെ വധിച്ചകേസിൽ പ്രതി കീഴടങ്ങി
Sunday, April 23, 2017 11:11 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: മ​​​ല​​​പ്പു​​​റം മ​​​ഞ്ചേ​​​രി​​​യി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് ബെ​​​ള്ളൂ​​​ർ നെ​​​ട്ട​​​ണി​​​ഗെ സ്വ​​​ദേ​​​ശി ഹ​​​സൈ​​​നാ​​​റു​​​ൽ ആ​​​ഷി​​​ഖി(28) കു​​​ത്തേ​​റ്റു മ​​രി​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ സു​​​ഹൃ​​​ത്ത് കാ​​​സ​​​ർ​​​ഗോ​​​ട്ട് കീ​​​ഴ​​​ട​​​ങ്ങി. കാ​​​സ​​​ർ​​​ഗോ​​​ഡ് മൊ​​​ഗ്രാ​​​ൽ കൊ​​​പ്പ​​​ളം സ്വ​​​ദേ​​​ശി ന​​​വാ​​​സാ(21)​​​ണ് ഇ​​​ന്ന​​​ലെ വി​​​ദ്യാ​​​ന​​​ഗ​​​ർ പോ​​​ലീ​​​സി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യാ​​​ണ് കാ​​​റ്റ​​​റിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ആ​​​ഷി​​​ഖ്, വാ​​​ഹ​​​ന പാ​​​ർ​​​ക്കിം​​​ഗി​​​നെ ചൊ​​​ല്ലി​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്ന് കു​​ത്തേ​​റ്റു മ​​രി​​ച്ച​​​ത്. കൊ​​​ല​​​പാ​​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ്കൂ​​​ട്ട​​​റി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട പ്ര​​തി 223 കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം സ്കൂ​​​ട്ട​​​റി​​​ൽ സ​​​ഞ്ച​​​രി​​​ച്ച് കാ​​​സ​​​ർ​​​ഗോ​​​ട്ടെ​​​ത്തി പോ​​​ലീ​​​സി​​​ൽ കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഏ​​​താ​​​നും മാ​​​സം​​​മു​​​മ്പാ​​​ണ് ഇ​​​രു​​​വ​​​രും മ​​​ഞ്ചേ​​​രി കാ​​​രാ​​​പ്പ​​​റ​​​മ്പി​​​ൽ കാ​​​റ്റ​​​റിം​​​ഗ് ജോ​​​ലി​​​ക്ക് എ​​​ത്തി​​​യ​​​ത്. പ്ര​​​തി​​​യെ മ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.