ശീ​ത​ള​പാ​നീ​യം ന​ല്കി ദന്പതികളുടെ സ്വർണവും പണവും കവർന്നു
Sunday, April 23, 2017 11:12 AM IST
കൊ​​​ച്ചി: ട്രെ​​​യി​​​നി​​​ൽ നാ​​ലം​​ഗ കു​​ടും​​ബ​​ത്തി​​നു ശീ​​ത​​ള​​പാ​​നീ​​യം ന​​ല്കി മ​​​യ​​​ക്കി​​​ക്കെ​​​ടത്തി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും 47,000 രൂ​​​പ​​​യും അ​​​ജ്ഞാ​​​ത​​​ർ ക​​​വ​​​ർ​​​ന്നു.
ചെ​​​ങ്ങ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി വി​​​നോ​​​ദ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നും ഭാ​​​ര്യ അ​​​ന്പി​​​ളി​​​യെ​​​യും ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ​​​യും മ​​​യ​​​ക്കി​​ക്കി​​ട​​ത്തി​​യ ശേ​​ഷ​​മാ​​ണു ക​​വ​​ർ​​ച്ച ന​​ട​​ന്ന​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി 8.30ന് ​​​മം​​​ഗ​​​ള എ​​​ക്സ്പ്ര​​​സി​​​ൽ ഗോ​​​വ സ്റ്റേ​​​ഷ​​​നും തി​​​വിം സ്റ്റേ​​​ഷ​​​നു​​മി​​ട​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

തൃ​​ശൂ​​രി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഇ​​വ​​ർ​​ക്കു ബോ​​ധം തെ​​ളി​​ഞ്ഞ​​ത്. തു​​ട​​ർ​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തി പ​​​രാ​​​തി ന​​​ല്കു​​ക​​യാ​​യി​​രു​​ന്നു. എ​​​റ​​​ണാ​​​കു​​​ളം റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. മൂ​​​ന്നു പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം ട്രെ​​​യി​​​നി​​​ൽ വ​​​ച്ചു സൗ​​​ഹൃ​​​ദം സ്ഥാ​​പി​​ച്ചെ​​ന്നും കു​​​ടി​​​ക്കാ​​​ൻ ശീ​​​ത​​​ള​​​പാ​​​നീ​​​യം ന​​​ല്കി​​യെ​​ന്നും ദ​​ന്പ​​തി​​ക​​ൾ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. ദേ​​ഹാ​​സ്വാ​​സ്ഥ്യ​​ത്തെ തു​​​ട​​​ർ​​​ന്നു നാ​​ലു​​പേ​​രെ​​യും എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ വ​​​ർ​​​ക്ക്ഷോ​​​പ്പ് ന​​​ട​​​ത്തു​​​ക​​​യാ​​​ണു വി​​​നോ​​​ദ്. അ​​വ​​ധി​​ക്കു നാ​​​ട്ടി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​വ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.